കണ്ണൂര്‍: കണ്ണൂര്‍ കൂത്തുപറമ്പില്‍ ബോംബേറ്. രാത്രി എട്ടരയോടെ കൂത്തുപറമ്പ് പാലപറമ്പില്‍ വെച്ചാണ് സംഭവം. ബൈക്ക് യാത്രക്കാരായ രണ്ട് സി.പി.ഐ.എം പ്രവര്‍ത്തകര്‍ക്ക് ബോംബേറില്‍ പരുക്കേറ്റു.

കൂത്തുപറമ്പ് സ്വദേശികളായ ജിതിന്‍, ഷഹനാസ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇരുവരെയും തലശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂത്തുപറമ്പ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.