Categories

കണ്ടല്‍പ്പാര്‍ക്ക്: തല്‍സ്ഥിതി തുടരണമെന്ന് ഹൈക്കോടതി

കൊച്ചി: പാപ്പിനിശ്ശേരിയിലെ കണ്ടല്‍പ്പാര്‍ക്ക് വിഷയത്തില്‍ തല്‍സ്ഥി തുടരാന്‍ ഹൈക്കോടതി ഇടക്കാല ഉത്തരവ്. ഇക്കോ ടൂറിസം സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങളെ ചോദ്യംചെയ്ത സമര്‍പ്പിച്ച ഹരജിയിലാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചിന്റേതാണ് വിധി.

എ ഡി എമ്മിന്റെ നിര്‍ദ്ദേശപ്രകാരപ്രകാരമാണ് കഴിഞ്ഞയാഴ്ച്ച പാര്‍ക്ക് അടച്ചുപൂട്ടിയത്. തീരദേശനിയമലംഘനം നടത്തിയെന്ന് കേന്ദ്രപരിസ്ഥിതി മന്ത്രാലയം കണ്ടെത്തിയിരുന്നു. പാര്‍ക്കിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വന്‍ രാഷ്ട്രീയവിവാദങ്ങള്‍ ഉടലെടുത്തിരുന്നു. ഇത് പാര്‍ക്കല്ലെന്നും കണ്ടല്‍ സംരക്ഷണകേന്ദ്രമാണെന്നും സി പി ഐ എം നുകീഴില്‍ പ്രവര്‍ത്തിക്കുന്ന പാപ്പിനിശ്ശേരി ഇക്കോ ടൂറിസം സൊസൈറ്റി വ്യക്തമാക്കിയിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.