Categories

പാ­പ്പി­നി­ശ്ശേ­രി­യി­ലെ ക­ണ്ടല്‍ പാര്‍­ക്ക് അ­ട­ച്ചുപൂട്ടി

കണ്ണൂര്‍: വി­വാ­ദമായ പാ­പ്പി­നി­ശ്ശേ­രി ക­ണ്ടല്‍ പാര്‍­ക്ക് അ­ട­ച്ചു­പൂട്ടി. എ ഡി എ­മ്മി­ന്റെ നിര്‍­ദേശ­ത്തെ തു­ടര്‍­ന്നാ­ണ് ന­ട­പടി. പാര്‍­ക്കി­ന്റെ പ്ര­വര്‍ത്ത­നം നിര്‍­ത്തി­വെ­ക്ക­ണ­മെ­ന്ന് കാ­ണി­ച്ച് എ ഡി എം നോ­ട്ടീ­സ് നല്‍­കു­ക­യാ­യി­രുന്നു.

അതേസമയം കണ്ണൂര്‍ പാപ്പിനിശ്ശേരിയിലെ കണ്ടല്‍ പാര്‍ക്കിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ കണ്ണൂര്‍ ജില്ലാ കലക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി മുഖ്യമന്തി വി എസ് അച്യുതാനന്ദന്‍ നിയമസഭയില്‍ അറിയിച്ചു.

പാര്‍ക്കിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ കേന്ദ്രത്തിന്റെ നിര്‍ദേശം ലഭിച്ചതായി മുഖ്യമന്ത്രി സ്ഥിരീകരിച്ചു. കണ്ടല്‍ പാര്‍ക്കിനെ കുറിച്ച് പഠിക്കാന്‍ വിദഗ്ധസമിതിയെ നിയോ­ഗി­ച്ചി­ട്ടുണ്ട്. സമിതിയുടെ റിപ്പോര്‍ട്ട് രണ്ടാഴ്ചയ്ക്കകം സമര്‍പ്പിക്കാനാണ് നിര്‍­ദേ­ശ­മെന്നും മു­ഖ്യ­മന്ത്രി പ­റഞ്ഞു.

നേരത്തേ പാര്‍ക്ക് പൂട്ടന്‍ കേന്ദ്ര വനം­ പരിസ്ഥിതി മന്ത്രി ജയറാം രമേശ് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ പാര്‍ക്ക് നിയമാനുസൃതമായാണ് പ്രവര്‍ത്തിക്കുന്നതെന്നും പൂട്ടുന്ന പ്രശ്‌­നമില്ലെന്നും സി പി ഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ശശി വ്യക്തമാക്കിയിരു­ന്നു.

പാപ്പിനിശ്ശേരിയിലെ വളപട്ടണം പുഴയോട് ചേര്‍ന്നാണ് പാര്‍ക്ക് സ്ഥിതിചെയ്യു­ന്നത്. തീരദേശ പരിപാലന നിയമത്തിലെ ചട്ടങ്ങള്‍ ലംഘിച്ചാണ്­ പാര്‍ക്ക്­ നിര്‍മ്മിച്ചിരിക്കുന്നതെന്നാണ്­ പരിസ്ഥിതി മന്ത്രാലയത്തിന്റെ കണ്ടെത്തല്‍. തീരദേശ മാനേജ്‌­മെന്റ്­ പ്ലാന്‍ ലംഘിക്ക­പ്പെ­ട്ടു­വെന്നും കോസ്റ്റല്‍ സോണ്‍ മാനേജ്‌­മെന്റ്­ അതോറിട്ടിയുടെ അനുമതിയോടെയല്ല പാര്‍ക്ക്­ നിര്‍മ്മിച്ചിരിക്കുന്നതെന്നും കേന്ദ്രം കണ്ടെ­ത്തി.

പാര്‍ക്കിന്റെ പ്രവര്‍ത്തനം ഉടന്‍ നിര്‍ത്തിയില്ലെങ്കില്‍ പരിസ്ഥിതി സംരക്ഷണ നിയമപ്രകാരമുള്ള നടപടികള്‍ നേരി­ടേണ്ടി വരുമെന്ന്­ ഇക്കോ ടൂറിസം സൊസൈറ്റി അധികൃതര്‍ക്ക്­ കൈമാറിയ ഉത്തരവില്‍ വ്യക്തമാക്കു­ന്നുണ്ട്.

സി പി ഐ എമ്മിന്റെ നേതൃത്വത്തില്‍ പാര്‍ക്ക്­ നിര്‍മ്മാണം തുടങ്ങിയ ഘട്ടത്തില്‍ തന്നെ പരിസ്ഥിതി വാദികള്‍ എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു. കണ്ണൂര്‍ എം പിയും കോണ്‍ഗ്രസ്­ നേതാവുമാ­യ കെ സുധാകരന്‍ പാര്‍ക്കിനെതിരെ കേന്ദ്രത്തിന്­ പരാതി നല്‍കിയിരുന്നു.

തീരദേശ നിയമത്തിന്റെ പരിധിയില്‍ വരുന്ന മേഖലയാണ്­ വളപട്ടണം പുഴയോരം. ഇവിടെ യാതൊരു നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും പാടില്ലെന്നാണ്­ ചട്ടം. അതിപ്രാധാന്യമുള്ള ഏതെങ്കിലും നിര്‍മ്മാണം നടത്തണമെങ്കില്‍ കേന്ദ്ര പരിസ്­ഥിതി മന്ത്രാലയത്തിന്റെ മുന്‍കൂര്‍ അനുമതി വാ­ങ്ങേ­ണ്ട­തുണ്ട്.

എന്നാല്‍ ഇന്ത്യയിലെ തന്നെ മിക­ച്ച കണ്ടല്‍ സംരക്ഷണ­ പഠനകേന്ദ്രമാക്കി വളപട്ടണത്തെ പാര്‍ക്കിനെ മാറ്റുകയാണ്­ തങ്ങളുടെ ലക്ഷ്യമെന്നാണ്­ ഇക്കോ ടൂറിസം സൊസൈറ്റിയുടെ നിലപാട്­. ഇ­വി­ടെ നിര്‍­മ്മാ­ണ പ്ര­വര്‍ത്ത­നം ന­ട­ത്തി­യി­ട്ടി­ല്ലെന്നും ക­ണ്ടല്‍ സം­ര­ക്ഷ­ണ­മാ­ണ് ന­ട­ക്കു­ന്ന­തെന്നും സൊ­സൈ­റ്റി വാ­ദി­ക്കുന്നു. ഇതിനായി കണ്ട ചെടികള്‍ വ്യാപകമായി വെച്ചുപിടിപ്പിച്ചി­ട്ടു­ണ്ടെന്നും സൊസൈ­റ്റി വ്യ­ക്ത­മാ­ക്കുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.