എഡിറ്റര്‍
എഡിറ്റര്‍
കേസന്വേഷണം തടസ്സപെടുത്തുന്നത് കണ്ണൂര്‍ ലോബി: തിരുവഞ്ചൂര്‍
എഡിറ്റര്‍
Saturday 19th May 2012 3:14pm

തിരുവനന്തപുരം: ടി.പി.വധത്തില്‍ കേസന്വേഷണം തടസ്സപെടുത്തുന്നത് കണ്ണൂര്‍ ലോബിയെന്ന്് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. അന്വേഷണത്തിന്റെ ഗതി തിരിച്ച് വിടാനുള്ള നടപടികള്‍ സ്വീകരിക്കുന്നത് കണ്ണൂര്‍ ലോബിയാണെന്നും സി.പി.ഐ.എമിലെ മുഴുവന്‍ പേരുടെയും പിന്തുണ ഇവര്‍ക്കില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. ഉദ്യോഗസ്ഥരെ വെല്ലുവിളിച്ച് അന്വേഷണം വഴി തെറ്റിക്കാനുള്ള സി.പി.ഐ.എമിന്റെ ശ്രമം അനുവദിക്കില്ലെന്നു അദ്ദേഹം പറഞ്ഞു. മുഖം മോശമായതിന് കണ്ണാടി തല്ലിപ്പൊട്ടിച്ചിട്ട് കാര്യമില്ലെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

Advertisement