Categories

കണ്ണൂരില്‍ റെയ്ഡ്: ബോംബുകളും ആയുധങ്ങളും കണ്ടെത്തി

കണ്ണൂര്‍: എടയ്ക്കാട് മണപ്പുറത്ത് പള്ളിക്ക് സമീപമുള്ള കെട്ടിടത്തില്‍ പോലീസ് നടത്തിയ റെയ്ഡില്‍ ബോംബുകളും ആയുധങ്ങളും കണ്ടെത്തി. രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് കണ്ണൂര്‍ ഡി വൈ എസ് പിയുടെ നേതൃത്വത്തില്‍ നടന്ന പരിശോധ നടത്തുന്നത്. എസ് ഡി പി ഐ യുടെ പേരിലുള്ള നിരവധി ലഘുലേഖകളും റെയ്ഡില്‍ കണ്ടെത്തിയിട്ടുണ്ട്.

മണ്ണില്‍ കുഴിച്ചിട്ട നിലയിലായിരുന്നു ബോംബുകള്‍ കണ്ടെത്തിയത്. മഴു, വടിവാള്‍ എന്നിവയും റെയ്ഡില്‍ കണ്ടെത്തിയിട്ടുണ്ട്. സ്ഥലത്ത് റെയ്ഡ് തുടരുകയാണ്. കൂടുതല്‍ റെയ്ഡ് നടത്തുമെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും ഐ ജി സുധേഷ് കുമാര്‍ പറഞ്ഞു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.