കണ്ണൂര്‍: ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി കണ്ണൂര്‍ എടക്കാട്‌ പോലീസ് നടത്തിയ തിരച്ചിലില്‍ 300 ഡിറ്റണേറ്ററുകള്  പിടിച്ചെടുത്തു. കോഴിക്കോട്ടുനിന്നും കണ്ണുരേക്ക് പുറപ്പെട്ട ബസ്സില്‍ നിന്നാണ് ഡിറ്റണേറ്ററുകള്‍ പിടിച്ചത്.

ബസ്സിന്റെ പിറകിലെ സീറ്റിനടിയില്‍ ചാക്കില്‍ കെട്ടിവച്ച നിലയിലായിരുന്നു ഡിറ്റണേറ്ററുകള്‍. ഫ്യൂസ് വയറുകളും തിരികളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. പാറപൊട്ടിക്കാനായി ഉപയോഗിക്കുന്നവയാണ് ഡിറ്റണേറ്ററുകള്‍ എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

Subscribe Us: