Categories

ജസീറയുടെ ആവശ്യങ്ങള്‍ നടപ്പാക്കിയതായി കണ്ണൂര്‍ ജില്ലാ കലക്ടര്‍

jaseera-2

ന്യൂദല്‍ഹി: കടല്‍ മണല്‍ ഖനനത്തിനെതിരെ സമരം നടത്തുന്ന ##ജസീറ യുടെ ആവശ്യങ്ങള്‍ നടപ്പാക്കിയതായി കണ്ണൂര്‍ ജില്ലാ കലക്ടര്‍. ദേശീയ മനുഷ്യാവകാശ കമ്മീഷന് അയച്ച കത്തിലാണ് കലക്ടര്‍ ഇക്കാര്യം വ്യക്തമാക്കുന്നത്.

അനധികൃത മണല്‍ ഖനനം തടയാന്‍ മാസം തോറും യോഗം ചേരും. മണല്‍ കടത്തിനെതിരെ സുരക്ഷാ നടപടികള്‍ സ്വീകരിച്ചെന്നും കത്തില്‍ കലക്ടര്‍ വ്യക്തമാക്കുന്നു.

ജസീറയുടെ സമരത്തില്‍ എന്ത് നടപടിയെടുത്തെന്നാരാഞ്ഞ് മനുഷ്യാവകാശ കമ്മീഷന്‍ കലക്ടര്‍ക്കും ചീഫ് സെക്രട്ടറിക്കും കത്തയച്ചിരുന്നു. ഒക്ടോബര്‍ പത്തിനയച്ച കത്തില്‍ രണ്ടാഴ്ച്ചക്കകം മറുപടി നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു.

കടല്‍ മണല്‍ ഖനനത്തിനെതിരെ ജസീറ ഇപ്പോള്‍ ദല്‍ഹിയില്‍ സമരം നടത്തുകയാണ്. നേരത്തേ തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നിലും ജസീറ സമരം നടത്തിയിരുന്നു.

63 ദിവസം സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്തിയാണ് ജസീറ ദല്‍ഹിയിലേക്ക് സമരം മാറ്റിയത്. സെക്രട്ടറിയേറ്റിന് മുന്നിലെ സമരം കൊണ്ട് കാര്യമില്ലെന്ന് മനസ്സിലായതിനാലാണ് പാര്‍ലമെന്റിന് മുന്നിലേക്ക് പോകാന്‍ തീരുമാനിച്ചതെന്നായിരുന്നു ജസീറ പറഞ്ഞത്.

കണ്ണൂര്‍ മാടായി കടപ്പുറത്തെ മണല്‍ കടത്തലിനെതിരെയുള്ള സമരം ജസീറ പിന്നീട് സെക്രട്ടറിയേറ്റിന് മുന്നിലേക്ക് മാറ്റുകയായിരുന്നു.

Tagged with: