കണ്ണൂര്‍: സി.പി.എമ്മിന്റെ ചെങ്കോട്ടയായ കണ്ണൂരില്‍ യുഡിഎഫ് മുന്നേറ്റം. അഞ്ചിടത്ത് യു.ഡി.എഫ് നേടിയിരിക്കുന്നു. ഇരിക്കൂരും കണ്ണൂരും കൂടാതെ പേരാവൂരും അഴീക്കോടും കൂത്തുപറമ്പും യു.ഡി.എഫ് ജയിച്ചിരിക്കുന്നു. സി.പി.എമ്മിനിത് വന്‍ തിരിച്ചടിയാണ്. കണ്ണൂരില്‍ 9 സീറ്റ് പ്രതീക്ഷിച്ചിടത്താണ് അട്ടിമറി.

പേരാവൂരില്‍ കോണ്‍ഗ്രസിന്റെ അഡ്വ. സണ്ണി ജോസഫ് സി.പി.എം സ്ഥാനാര്‍ത്ഥി കെ.കെ.ഷൈലജ ടീച്ചര്‍ക്കെതിരെ 56,151 വോട്ട് നേടി 3440 വോട്ടിനാണ് പരാജയപ്പെടുത്തിയത്. കൂത്തുപറമ്പ് എല്‍.ഡി.എഫ് സ്വതന്ത്രന്‍ എസ്.എ.പുതിയ വളപ്പ് 3303 വോട്ടിനാണ് തോല്‍വി. യു.ഡി.എഫിന്റെ സോഷ്യലിസ്റ്റ് ജനത സ്ഥാനാര്‍ത്ഥി കെ.പി.മോഹനനന്‍ 57,164 വോട്ട് നേടി 3303 വോട്ടിനാണ് ജയിച്ചത്. കണ്ണൂര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ എ.പി.അബ്ദുള്ളക്കുട്ടി അത്ഭുതക്കുട്ടിയായിരിക്കുന്നു. രാമചന്ദന്‍ കടന്നപ്പള്ളിയേക്കാളും 6443 വോട്ടിന്റെ ഭൂരിപക്ഷത്തിലണ് ജയിച്ചത്. അഴീക്കോട് സി.പി.എം സ്ഥാനാര്‍ത്ഥി എം.പ്രകാശന്‍ മാസ്റ്റര്‍ 697 വോട്ടിനാണ് തോറ്റത്. മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി കെ.എം.ഷാജി 54,882 വോട്ട് നേടിയപ്പോള്‍ പ്രകാശന്‍ മാസ്റ്റര്‍ നേടിയത് 54,185 വോട്ടാണ്. ഇരിക്കൂരില്‍ കോണ്‍ഗ്രസിന്റെ കെ.സി.ജോസഫ് 68,244 വോട്ട് നേടി സി.പി.ഐയുടെ അഡ്വ.പി.സന്തോഷ് കുമാറിനെയാണ് പരാജയപ്പെടുത്തിയത്. 56,408 നെതിരെ 68,244 വോട്ട് നേടിയാണ് കോണ്‍ഗ്രസ് 11,836 വോട്ടിന്റെ ഭൂരിപക്ഷം നേടിയത്.

സി.പി.എം അവരുടെ മറ്റ് സ്ഥിരം മണ്ഡലങ്ങളില്‍ മാത്രമാണ് വിജയിച്ചത്. തലശ്ശേരിയില്‍ കോടിയേരി ബാലകൃഷ്ണന്‍ 66,870 വോട്ട് നേടി കോണ്‍ഗ്രസിന്‍ന്റെ റിജില്‍ മാക്കുട്ടിയെയാണ് പരാജയപ്പെടുത്തിയത്. ഭൂരിപകേഷം 26,509 വോട്ടാണ്. കല്ല്യാശ്ശേരി സി.പി.എം സ്ഥാനാര്‍ത്ഥിയും യുവനേതാവുമായ ടി.വി.രാജേഷ് 73,190 വോട്ട് നേടി കോണ്‍ഗ്രസിന്റെ വി.ഇന്ദിരയെ 29,946 വോട്ടിന്റെ വന്‍ഭൂരിപക്ഷത്തിലാണ് പരാജയപ്പെടുത്തിയത്. ധര്‍മ്മടം മണ്ഡലത്തില്‍ സി.പി.എം സ്ഥാനാര്‍ത്ഥി കെ.കെ.നാരായണന്‍ 72,354 വോട്ട് നേടി കോണ്‍ഗ്രസിന്റെ മമ്പറം സുരേന്ദ്രനെ 15,162 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.

സി.പി.എമ്മിന്റെ ഉരുക്കുകോട്ടയായ പയ്യന്നൂരില്‍ സി.പി.എം സ്ഥാനാര്‍ത്ഥി സി.കൃഷ്ണന്‍ 32,124 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. കോണ്‍ഗ്രസിന്റെ ബ്രിജേഷ് കുമാര്‍ ആകെ പോള്‍ ചെയ്തത്45,992 വോട്ടാണ്, സി.കൃഷ്ണനാകട്ടെ 78,116 വോട്ടും. ഏറെ വിവാദമുണ്ടായ തളിപ്പറമ്പില്‍ സി.പി.എം സ്ഥാനാര്‍ത്ഥി ജെയിംസ് മാത്യു 81,031 വോട്ടു നേടി കോണ്‍ഗ്രസിന്റെ അഡ്വ. ജോബ് മൈക്കിളിനെ 27,861 വോട്ടിനാണ് പരാജയപ്പെടുത്തിയത്. വി.എസ് ഇടതുപക്ഷത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം ഉദ്ഘാടനം ചെയ്ത മട്ടന്നൂരില്‍ ഇ.പി ജയരാജന്‍ 130,512 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. സോഷ്യലിസ്റ്റ് ജനത സ്ഥാനാര്‍ത്ഥി ജോസഫ് ചവറ 44,665 വോട്ട് നേടിയപ്പോള്‍ ജയരാജന്‍ ആകെ പോള്‍ ചെയ്തത് 75,177 വോട്ടാണ്.

കണ്ണൂര്‍
മണ്ഡലം വിജയിച്ചത് വോട്ട് പാര്‍ട്ടി തൊട്ടടുത്ത് വോട്ട് പാര്‍ട്ടി ഭൂരിപക്ഷം
പയ്യന്നൂര്‍ സി കൃഷ്ണന്‍ 78116 CPI (M) അഡ്വ.കെ.ബൃജേഷ്‌കുമാര്‍ 45992 INC 32124
കല്ല്യാശ്ശേരി ടി.വി.രാജേഷ് 73190 CPI (M) അഡ്വ.പി.ഇന്ദിര 43244 INC 29946
തളിപ്പറമ്പ് ജെയിംസ് മാത്യു 81031 CPI (M) അഡ്വ.ജോബ് മൈക്കിള്‍ 53170 KC (M) 27861
ഇരിക്കൂര്‍ കെ.സി.ജോസഫ് 68503 INC അഡ്വ.പി.സന്തോഷ് കുമാര്‍ 56746 CPI 11757
അഴീക്കോട് കെ.എം.ഷാജി 55077 MLKSC എം. പ്രകാശന്‍ മാസ്റ്റര്‍ 54584 CPI (M) 493
കണ്ണൂര്‍ എ.പി.അബ്ദുള്ളക്കുട്ടി 55427 INC രാമചന്ദ്രന്‍ കടന്നപ്പള്ളി 48984 IND(LDF) 6443
ധര്‍മ്മടം കെ.കെ.നാരായണന്‍ 72354 CPI (M) മമ്പറം ദിവാകരന്‍ 57192 IND(UDF) 15162
തലശ്ശേരി കോടിയേരി ബാലകൃഷ്ണന്‍ 66870 CPI (M) റിജില്‍ മാക്കുറ്റി 40361 INC 26509
കൂത്തുപറമ്പ് കെ.പി.മോഹനന്‍ 57164 SJ (D) എസ്.എ.പുതിയവളപ്പില്‍ 53861 IND(LDF) 3303
മട്ടന്നൂര്‍ ഇ.പി.ജയരാജന്‍ 75177 CPI (M) ജോസഫ് ചാവറ 44665 SJ (D) 30512
പേരാവൂര്‍ അഡ്വ.സണ്ണി ജോസഫ് 56151 INC കെ.കെ.ഷൈലജ ടീച്ചര്‍ 52711 CPI (M) 3440
LDF – 6 UDF – 5 BJP – 0 OTH – 0