കണ്ണൂര്‍: കണ്ണൂര്‍ ഡി.സി.സി പ്രസിഡന്റ് പി.കെ വിജയരാഘവന്‍(75) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് മംഗലാപുരം യൂണിറ്റി ആശുപത്രിയില്‍ രാവിലെ എട്ട് മണിയോടെയായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം.

ഡി.സി.സി പ്രസിഡന്റ് പി. രാമകൃഷ്ണനും, കെ. സുധാകരനും തമ്മിലുള്ള പോര് മൂര്‍ജ്ജിച്ചതിനെ തുടര്‍ന്ന് രാമകൃഷ്ണന്‍ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് വൈസ് പ്രസിഡന്റായിരുന്ന വിജയരാഘവന്‍ മൂന്ന് മാസം മുമ്പ് പ്രസിഡന്റിന്റെ താല്‍ക്കാലിക ചുമതലയേറ്റെടുക്കുകയായിരുന്നു. .

കടമ്പൂര്‍ സ്വദേശിയായ പി.കെ വിജയരാഘവന്‍ സംഘടനാ കോണ്‍ഗ്രസിലൂടെയാണ് രാഷ്ട്രീയത്തിലെത്തുന്നത്. പിന്നീട് ജനതാപാര്‍ട്ടിയിലും പ്രവര്‍ത്തിച്ചശേഷം കോണ്‍ഗ്രസ് ഐയിലെത്തി. കെ.സുധാകരന്‍ എം.പിയുടെ അടുത്ത അനുയായിയായാണ് വിജയരാഘവന്‍ അറിയപ്പെടുന്നത്.

ഏറെക്കാലം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Malayalam News

Kerala News in English