കണ്ണൂര്‍: സി.പി.ഐ.എം, എസ്.ഡി.പി.ഐ ഓഫീസുകള്‍ക്ക് നേരെ ആക്രമണം. നടുവനാട് കാളാന്തോട് റോഡില്‍ പ്രവര്‍ത്തിക്കുന്ന എസ്.ഡി.പി.ഐ നടുവനാട് ബ്രാഞ്ച് ഓഫീസിനുനേരേ പുലര്‍ച്ചെ ബോംബേറുണ്ടായി. ചക്കരക്കല്‍ കോമത്തുകുന്നുമ്പ്രത്ത് സി.പി.ഐ.എം ഓഫീസിനുനേരേ കല്ലേറുണ്ടായി. സംഭവത്തില്‍ പ്രതിഷേധിച്ച് നടുവനാട്, ഇരുപത്തൊന്നാംമൈല്‍ എന്നിവിടങ്ങളില്‍ കടകള്‍ അടച്ചു ഹര്‍ത്താലാചരിക്കുകയാണ്.

ഇരുപത്തൊന്നാംമൈലിലെ ഓട്ടോഡ്രൈവറായ സി.പി.ഐ.എം പ്രവര്‍ത്തകന്‍ രൂപേഷിനെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് ഇന്നലെ ഇരുപത്തൊന്നാംമൈലില്‍ ഓട്ടോ പണിമുടക്ക് നടത്തിയിരുന്നു. എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ ഷെരീഫിനും മര്‍ദനമേറ്റതായി പറയുന്നു. ഇതേതുടര്‍ന്നു സംഘര്‍ഷസാധ്യത കണക്കിലെടുത്ത് മട്ടന്നൂര്‍ സിഐ പ്രകാശന്‍ പടന്നയുടെ നേതൃത്വത്തില്‍ ഇന്നലെ വൈകുന്നേരം സ്റ്റേഷനില്‍ സിപിഎം, എസ്ഡിപിഐ നേതാക്കളെ വിളിച്ചുചേര്‍ത്തു ചര്‍ച്ച നടത്തുകയും സമാധാനത്തിനു ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു.