കണ്ണൂര്‍: കണ്ണൂര്‍ ജില്ല സഹകരണബാങ്ക്  തിരെഞ്ഞെടുപ്പ് എല്‍.ഡി.എഫ് ബഹിഷ്‌ക്കരിച്ചു. വോട്ടര്‍ പട്ടികയില്‍ ക്രമക്കടുണ്ടെന്നാരോപിച്ചാണ് എല്‍.ഡി.എഫ് ബഹിഷ്‌ക്കരിച്ചത്. അതിന് ശേഷം ഇ.പി ജയരാജന്റെ നേതൃത്വത്തില്‍ കുത്തിയിരിപ്പ് സമരം നടത്തുന്നു. തിരെഞ്ഞെടുപ്പ് നടക്കുന്ന പയ്യാമ്പലം വനിതസ്‌കൂളിന് മുന്‍പിലാണ് പ്രതിഷേധം നടന്നത്.

Ads By Google

തിരെഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ യു.ഡി.എഫ് ശ്രമിച്ചുവെന്ന് എല്‍.ഡി.എഫ് ആരോപിച്ചു. എല്‍.ഡി.എഫ് അംഗങ്ങളുടെ ഫോട്ടോ മാറ്റി പതിച്ചുവെന്നും 400 ഓളം കള്ള വോട്ടുകള്‍ യു.ഡി.എഫ് ചേര്‍ത്തുവെന്നും എല്‍.ഡി.എഫ് പറഞ്ഞു.  തിരെഞ്ഞെടുപ്പ് കുറ്റമറ്റ രീതിയില്‍ നടത്തണമെന്ന് പറഞ്ഞ് എല്‍.ഡി.എഫ് നേതാക്കള്‍ ഇന്നലെ ജില്ലാ വരണാധികാരിക്ക് രേഖാമൂലം നിവേദനം നല്‍കിയിരുന്നു.

തിരെഞ്ഞെടുപ്പിന്റെ എല്ലാ നിയമങ്ങളും ഉദ്ദ്യോഗസ്ഥരെ ഉപയോഗിച്ച് യു.ഡി.എഫ് കാറ്റില്‍ പറത്തുന്നുവെന്നായിരുന്നു എല്‍.ഡി.എഫിന്റെ പരാതി. കൂടാതെ തിരെഞ്ഞെടുപ്പിന്  മുന്‍പേ വോട്ടര്‍ പട്ടിക തങ്ങള്‍ക്ക് നല്‍കിയില്ലെന്നും എല്‍.ഡി.എഫ് ആരോപിക്കുന്നു.

ഇന്ന് രാവിലെ ഏഴ് മുതല്‍ വൈകുന്നേരം നാല് വരെയാണ് തിരെഞ്ഞെടുപ്പ്. അതിന് ശേഷം വോട്ടണ്ണല്‍ നടക്കും. അഡ്മിനിസ്‌ട്രേറ്റീവ് ഭരണമുള്ള 199 സംഘങ്ങളുടെ വോട്ടുകള്‍ പ്രത്യേക പെട്ടിയില്‍ ഇടാന്‍ ഹൈക്കോടതി വിധിയും നിലവിലുണ്ട്.

സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ജില്ലക്കകത്തും പുറത്തുമായി വന്‍ പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. സുരക്ഷ ഭീഷണി ഭയന്ന് സുരക്ഷ ഉറപ്പാക്കണം എന്നാവശ്യപ്പെട്ട് റിട്ടേണിങ് ഓഫീസര്‍  പോലീസ് മേധാവിയെ അറിയിച്ചിട്ടുണ്ട്. നാല് ബൂത്തുകളിലായി 1267 വോട്ടര്‍മാരണ് ആകെയുള്ളത്.

കാസര്‍ഗോഡും എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ സഹകരണബാങ്കുകളിലേക്ക് നടന്ന തിരെഞ്ഞെടുപ്പ് ബഹിഷ്‌ക്കരിച്ചു.യു.ഡി.എഫ് പ്രവര്‍ത്തകര്‍ രാഷ് ട്രീയ സാധീനമുപയോഗിച്ച്  കള്ളവോട്ട് ചെയ്‌തെന്നാരോപിച്ചാണ് തിരെഞ്ഞെടുപ്പ് ബഹിഷ്‌ക്കരിച്ചത്.