എഡിറ്റര്‍
എഡിറ്റര്‍
പോലീസിനെതിരെ പ്രക്ഷോഭം നടത്തും: കണ്ണൂര്‍ ഡി.സി.സി
എഡിറ്റര്‍
Friday 1st November 2013 11:12am

Kannur-dcc

കണ്ണൂര്‍: കണ്ണൂര്‍ ഡി.സി.സി ഓഫീസിന് നേരെ കല്ലേറ് നടന്നതിനെ തുടര്‍ന്ന് ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വം പോലീസിനെതിരെ രംഗത്ത്.

ഇന്നലെ രാത്രിയാണ് ഡി.സി.സി ഓഫീസിന് നേരെ കല്ലേറ് നടന്നത്. കല്ലേറില്‍ ഓഫീസിന്റെ ജനല്‍ ചില്ലുകളും മറ്റും തകര്‍ന്നിരുന്നു.

കോണ്‍ഗ്രസ് ഓഫീസുകള്‍ക്കും പ്രവര്‍ത്തകര്‍ക്കും സുരക്ഷ ഉറപ്പ് വരുത്താന്‍ പോലീസിന് കഴിയുന്നില്ലെന്നും, കാര്യങ്ങള്‍ ഇത്തരത്തിലാണെങ്കില്‍ പോലീസിനെതിരെ പ്രക്ഷോഭം ആരംഭിക്കുമെന്നും ജില്ലാ കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു.

കണ്ണൂരിലെ പോലീസിന് ഇരട്ട സമീപനമാണ്. സി.പി.ഐ.എം ഓഫീസുകള്‍ക്ക് മാത്രമാണ് അവര്‍ സുരക്ഷ ല്‍കുന്നത്, സി.പി.ഐ.എം ലോബിയാണ് ആക്രമണം നടത്തിയത്- കണ്ണൂര്‍ ഡി.സി.സി ആരോപിച്ചു.

സംഭവത്തില്‍ പ്രതിഷേധിച്ച് നിരവധി  നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. അഗ്നികുണ്ഡം കൊണ്ടാണ് സി.പി.ഐ.എം തല ചൊറിയുന്നതെന്ന് കെ.സുധാകരന്‍ എം.പി പറഞ്ഞു.

അതേ സമയം ആരോപണങ്ങളെല്ലാം കണ്ണൂരിലെ സി.പി.ഐ.എം നിഷേധിച്ചു.

Advertisement