കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നടയടിയെ തുടര്‍ന്ന് സി.പി.എം ജില്ലാ സെക്രട്ടേറിയേറ്റംഗവും തളിപ്പറമ്പ് എം.എല്‍.എയുമായ ജെയിംസ് മാത്യു കുത്തിയിരിപ്പുസമരം നടത്തി. സി.പി.എം തടവുകാരെ ജയില്‍ വാര്‍ഡന്‍മാര്‍ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് ജയില്‍ സൂപ്രണ്ടിന്റെ ഓഫീസ് മുറിയിലാണ് ജെയിംസ് മാത്യു കുത്തിയിരിപ്പ് സമരം നടത്തിയത്. വാര്‍ഡന് എതിരെ നടപടി സ്വീകരിക്കുമെന്ന് സൂപ്രണ്ട് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് എം.എല്‍.എ സമരം അവസാനിപ്പിച്ചത്.

പട്ടുവത്തെ മുസ്ലിംലീഗ് പ്രവര്‍ത്തകന്‍ അന്‍വര്‍ വധക്കേസില്‍ അറസ്റ്റ് ചെയ്ത രണ്ട് സി.പി.എം പ്രവര്‍ത്തകരെ സെന്‍ട്രല്‍ ജയിലില്‍ കൊണ്ടുവന്നപ്പോള്‍ നടയടിയുടെ ഭാഗമായിട്ടാണ് മര്‍ദ്ദിച്ചതെന്നാണ് ആരോപണം. തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്ത പട്ടുവം മംഗലശേരിയിലെ സി.വി. മിനീഷ് (25), എന്‍.പി. രഞ്ജിത്ത് (27) എന്നിവരെ തളിപ്പറമ്പ് കോടതി റിമാന്റ് ചെയ്തിരുന്നു. ഇന്നലെ സന്ധ്യയോടെയാണ് ഇരുവരെയും സെന്‍ട്രല്‍ ജയിലില്‍ കൊണ്ടുവന്നത്. സെല്ലിലേക്ക് കൊണ്ടുപോകുമ്പോള്‍ വാര്‍ഡന്‍ ആലപ്പുഴ സ്വദേശി ടിന്റുമോന്‍ മര്‍ദ്ദിക്കുകയായിരുന്നു. സെല്ലിനകത്തിട്ടും മര്‍ദ്ദിച്ചതായി ആരോപണമുണ്ട്.

ജയിലിനകത്തേക്ക് പുതിതായി എത്തുന്ന് തടവുകാരെ മര്‍ദ്ദിക്കുന്ന പതിവ് ഇപ്പോഴും മിക്ക ജയിലിലും നിലവിലുണ്ടെന്നാണറിവ്. നടയടിയുടെ ഭാഗമായിട്ടാണ് തടവുകാരായ സി.പി.ഐ.എം തടവുകാരെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനകത്ത് മര്‍ദ്ദിച്ചതെന്ന് പറയുന്നു. മര്‍ദ്ദിച്ചവര്‍

മനീഷിനെയും രഞ്ജിത്തിനെയും ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ജയിലധികൃതര്‍ ആദ്യം വിസമ്മതിച്ചെങ്കിലും പ്രതിഷേധത്തെത്തുടര്‍ന്ന് അവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.