pinarayi-vijayan-rw2ന്യൂഡല്‍ഹി: കണ്ണൂര്‍ ജില്ലാ കലക്ടറെ മാറ്റാനുള്ള കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്റെ നിര്‍ദേശം ജനാധിപത്യ വിരുദ്ധമാണെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജ­യന്‍.
കണ്ണൂരില്‍ എങ്ങനെയും തിരഞ്ഞെടുപ്പ് നടത്താമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ധരിക്കരുതെന്നും പിണറായി വിജയന്‍ ന്യൂഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരോട് പ­റഞ്ഞു. കേരളത്തില്‍ ഒരു സര്‍ക്കാര്‍ ഉ­ണ്ടെന്ന് ആരും മറക്കരുതെന്നും പിണറായി ഓര്‍മ്മിപ്പിച്ചു.

ദിനേശ് അറോറയെ കലക്ടര്‍ ആക്കുമെന്ന് കെ.സുധാകരന്‍ നേരത്തെ പറഞ്ഞിരുന്നു. കോണ്‍ഗ്രസിന് താല്‍പര്യമുള്ള, പറയുന്നത് അതേപടി നടപ്പാക്കുന്ന ഒരു കലക്ടറെ അവിടെ വേണ­മെന്ന കെ.സുധാ­കരന്റെ താല്‍­പ­ര്യ­­മു­ണ്ട്. അതു­കൊ­ണ്ടാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന കലക്ടറെ മാറ്റണമെന്ന ആവ­ശ്യം ഉ­ന്ന­യി­ക്കു­ന്നത്.

പുതിയ കലക്ടര്‍ക്കുള്ള പാ­നലില്‍ അറോറയെ ഉള്‍പ്പെടുത്തണമെന്ന് സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടതായാണ് അറിയുന്ന­ത്. കെ.സുധാ­കരന്റെ നിര്‍ദേശം അനുസരിച്ചാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രവര്‍ത്തി­ക്കു­ന്നത്. കമ്മിഷ­ന്റെ ഈ നിര്‍ദേശം അതിരു ക­ട­ന്ന­തും കക്ഷിരാഷ്ട്രീയത്തിനു വേണ്ടി സ്വീകരിക്കുന്ന നട­പ­ടി­യു­മാ­ണിത്. തിരഞ്ഞെടുപ്പു കമ്മിഷന്‍ കോണ്‍ഗ്രസിന്റെ പാവയാക­രു­തെ­ന്നും ഇത്തരം നടപടി ഭരണഘടനാ സ്ഥാപനമായ കമ്മീഷനില്‍ നിന്ന് ഉണ്ടാവരുതാത്തതാണെന്നും പിണ­റാ­യി­ കൂ­ട്ടി­ച്ചേര്‍­ത്തു.