ചിത്രം കടപ്പാട് മനോരമ

Subscribe Us:

കണ്ണൂര്‍: ശ്രീകണ്ഠാപുരത്ത് മുസ്‌ലിം ലീഗ് ഓഫീസിന് നേരെ അക്രമം. ശ്രീകണ്ഠാപുരത്തിന് സമീപം വിളക്കന്നൂരിലെ മുസ്‌ലിം ലീഗ് ഓഫിസായ സി.എച്ച്. സൗധത്തിന് നേരെയാണ് വ്യാഴാഴ്ച അക്രമം ഉണ്ടായത്.കഴിഞ്ഞ ഒരു മാസത്തിനിടെ ഇതു രണ്ടാം തവണയാണ് പ്രദേശത്ത് അക്രമം നടക്കുന്നത്.
ജനല്‍ ചില്ലുകള്‍ തല്ലിത്തകര്‍ക്കുകയും കൊടിമരത്തിനു കേടു വരുത്തുകയും ചെയ്തു. വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. സി.പി.ഐ.എം പ്രവര്‍ത്തകരാണ് അക്രമത്തിനു പിന്നിലെന്ന് മുസ്‌ലിം ലീഗ് ആരോപിച്ചു. സ്ഥലത്ത് പൊലീസ് ക്യാംപ് ചെയ്യുകയാണ്.

സംഭവത്തെതുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് ഇരുവിഭാഗം നേതാക്കളെയും വിളിച്ച് വരുത്തി സംസാരിച്ചു. അക്രമങ്ങള്‍ അവസാനിപ്പിക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് ഉറപ്പുനല്‍കി.