എഡിറ്റര്‍
എഡിറ്റര്‍
കണ്ണൂര്‍ ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍ യുവാവിന്റെ അക്രമം
എഡിറ്റര്‍
Tuesday 6th November 2012 8:25am

കുറ്റിപ്പുറം: കണ്ണൂര്‍-ആലപ്പുഴ തീവണ്ടിയിലെ വനിത കമ്പാര്‍ട്ട്‌മെന്റില്‍ ആന്ധ്രസ്വദേശിയായ യുവാവിന്റെ പരാക്രമം. ആന്ധ്രപ്രദേശിലെ വാറങ്കല്‍ ജില്ലയിലെ വാസിനിപ്പുരം സ്വദേശി ദിനേഷ് (21) ആണ് കണ്ണൂര്‍-ആലപ്പുഴ എക്‌സിക്യുട്ടീവ് എക്‌സ്പ്രസിന്റെ വനിത കമ്പാര്‍ട്ട്‌മെന്റില്‍ കയറി പരാക്രമം കാണിച്ചത്.

Ads By Google

വനിത കമ്പാര്‍ട്ട്‌മെന്റില്‍ മാലിന്യം നീക്കം ചെയ്തിരുന്ന ദിനേഷ്‌, തീവണ്ടിയില്‍ അനധികൃതമായി കച്ചവടം ചെയ്യുന്നവരുമായി തുടങ്ങിയ വാക്കുതര്‍ക്കം കൈയ്യാങ്കളിയില്‍ കലാശിക്കുകയായിരുന്നു.

വാക്കേറ്റത്തിനിടയില്‍ ജനല്‍ചില്ലുകള്‍ തറച്ച് ഇയാളുടെ കൈകള്‍ മുറിഞ്ഞിട്ടുണ്ട്.ഇന്ന് രാവിലെയാണ് സംഭവം. യാത്രക്കാര്‍ പിടികൂടി ഗാര്‍ഡ് റൂമിലാക്കിയ യുവാവ് തീവണ്ടി പുറപ്പെട്ടതോടെ പാളത്തിലേക്ക് ചാടാന്‍ ശ്രമിച്ചെങ്കിലും തലനാരിഴക്ക് രക്ഷപ്പെട്ടു.

സ്‌റ്റേഷന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ കുറ്റിപ്പുറം പൊലീസിലേല്‍പ്പിച്ച യുവാവിനെ ആര്‍.പി.എഫ് അധികൃതര്‍ തിരൂരിലേക്ക് കൊണ്ടു പോയി.

Advertisement