Administrator
Administrator
കണ്ണൂര്‍ വിമാനത്താവളത്തിന്റെ പദ്ധതി രേഖ അടുത്തമാസം: കെ.ബാബു
Administrator
Thursday 20th October 2011 11:35am

k-babuതിരുവനന്തപുരം: കണ്ണൂര്‍ വിമാനത്താവളത്തിന്റെ വിശദമായ പദ്ധതി രേഖ അടുത്തമാസം ലഭ്യമാകുമെന്നു മന്ത്രി കെ.ബാബു. എയര്‍പോര്‍ട് അതോറിറ്റി ഓഫ് ഇന്ത്യയില്‍ നിന്നാണു പദ്ധതി രേഖ ലഭ്യമാകുക. ഈ സര്‍ക്കാര്‍ കണ്ണൂര്‍ വിമാനത്താവള പദ്ധതിയുടെ കാര്യത്തില്‍ യാതൊരു വീഴ്ചയും കാണിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മൂന്നാറില്‍ ടാറ്റയുടേതല്ല, ആരുടേതായാലും അധികഭൂമി തിരിച്ചു പിടിക്കുമെന്നു റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു. ഉപഗ്രഹ സര്‍വേ അന്തിമ ഘട്ടത്തിലാണെന്നും തിരുവഞ്ചൂര്‍ ചോദ്യോത്തരവേളയില്‍ പറഞ്ഞു.

Advertisement