കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളം നിര്‍മ്മാണോദ്ഘാടനം ഡിസംബര്‍ 17ന് നടക്കുമെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. മട്ടന്നൂരിലെ മൂര്‍ഖന്‍ പറമ്പില്‍ 1300 ഏക്കര്‍ സ്ഥലം വിമാനത്താവളത്തിനായി ഏറ്റെടുത്തിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

സിവില്‍ വ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേലുമായുള്ള ചര്‍ച്ചക്ക് ശേഷണാണ് കോടിയേരി ഇക്കാര്യം അറിയിച്ചത്. പ്രഫുല്‍ പട്ടേലും മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനും ചടങ്ങില്‍ പങ്കെടുക്കും.

46 ശതമാനം സ്വകാര്യ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. 26 ശതമാനം പങ്കാളിത്തം സംസ്ഥാന സര്‍ക്കാറിനുണ്ടാവും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെയും കര്‍ണാടകത്തിലെ കുടക് ജില്ലയിലെയും ഗള്‍ഫ് യാത്രക്കാര്‍ക്ക് ഏറെ പ്രയോജനകരമാകുന്നതാണ് പദ്ധതി. ഇതുവഴി കയറ്റുമതി കൂടി ലക്ഷ്യമിടുന്നുണ്ട്.