തിരുവനന്തപുരം: കണ്ണൂര്‍ വിമാനത്താവളത്തിന്റെ 49 ശതമാനം ഓഹരി ഓപ്പണ്‍ മാര്‍ക്കറ്റില്‍ നല്‍കുമെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനാന്ദന്‍ അറിയിച്ചു. പുതിയ ഘടന അനുസരിച്ച് 26 ശതമാനം സര്‍ക്കാര്‍ ഓഹരിയായിരിക്കും. 23 ശതമാനം പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരിയും രണ്ടു ശതമാനം സര്‍ക്കാര്‍ പ്രൊമോട്ട് ചെയ്യുന്ന കമ്പനികളുടെ ഓഹരിയുമായിരിക്കും. ശേഷിക്കുന്ന 49 ശതമാനം ഓഹരിയാണ് ഓപ്പണ്‍ മാര്‍ക്കറ്റില്‍ നല്‍കുന്നതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

കണ്ണൂര്‍ വിമാനത്താവളത്തിനു വേണ്ടി 2200 ഏക്കര്‍ ഭൂമി ഫാസ്റ്റ് ട്രാക്കില്‍ ഉള്‍പ്പെടുത്തി ഏറ്റെടുക്കല്‍ പുരോഗമിക്കുണ്ട്. കണ്ണൂര്‍ വിമാനത്താവളം സിയാല്‍ മാതൃകയില്‍ വികസിപ്പിക്കുമെന്നും മുഖ്യമന്ത്രി ചെയര്‍മാനായ ഡയറക്റ്റര്‍ ബോര്‍ഡില്‍ ആഭ്യന്തര, ധനകാര്യ, വ്യവസായ, റവന്യൂ മന്ത്രിമാര്‍ , ധനകാര്യ സെക്രട്ടറി എന്നിവര്‍ അംഗങ്ങളായിരിക്കുമെന്നും അറിയിച്ചു.

Subscribe Us: