kodiyeri-rw1കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളം മൂന്നു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നു മന്ത്രി കോടിയേരി ബാലകൃഷ്ണന്‍. വിമാനത്താവളത്തിനായുള്ള ആദ്യഘട്ട ഭൂമി ഏറ്റെടുക്കല്‍ അടുത്ത വര്‍ഷം ജനുവരിയില്‍ പൂര്‍ത്തിയാക്കും. കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഭാവിയും വര്‍ത്തമാനവും എന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയായതിനു ശേഷമേ സ്വകാര്യ പങ്കാളികള്‍ക്കായി ആഗോള ടെന്‍ഡര്‍ വിളിക്കാന്‍ സാധിക്കുകയുള്ളൂ. വിമാനത്താവളത്തിനായി ചീഫ് സെക്രട്ടറി തലവനായ ഉന്നതതല സമിതി രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ഇപ്പോഴത്തെ വേഗത്തിലാണു കാര്യങ്ങള്‍ പോകുന്നതെങ്കില്‍ മന്ത്രിയുടെ വാക്ക് വെറും വാക്കാകുമെന്നു തുടര്‍ന്നു സംസാരിച്ച കെ. സുധാകരന്‍ എംപി. അഭിപ്രായപ്പെട്ടു. ഭൂമി ഏറ്റെടുക്കലിനോടൊപ്പം ടെന്‍ഡര്‍ പ്രക്രിയയും ആരംഭിക്കണം. ഇല്ലെങ്കില്‍ കുഴപ്പമാവും. ആവിശ്യത്തിലേറെ ജോലിയുള്ള ചീഫ് സെക്രട്ടറിയെ ഇതു കൂടി ഏല്‍പ്പിക്കരുതെന്നും കെ. സുധാകരന്‍ ആവശ്യപ്പെട്ടു.