എഡിറ്റര്‍
എഡിറ്റര്‍
കണ്ണൂര്‍ വിമാനത്താവളം : കണ്‍സള്‍ട്ടന്‍സി കരാര്‍ റദ്ദാക്കി
എഡിറ്റര്‍
Thursday 6th September 2012 10:48am

തിരുവനന്തപുരം : കണ്ണൂര്‍ വിമാനത്താവളത്തിന്റെ കണ്‍സള്‍ട്ടന്‍സി
കരാര്‍ റദ്ദാക്കി. കണ്ണൂര്‍ വിമാനത്താവള കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡാണ് തീരുമാനം എടുത്തത്. സ്റ്റൂപ് കണ്‍സല്‍ട്ടന്‍സിക്ക് നല്‍കിയ കരാറാണ് റദ്ദാക്കിയിരിക്കുന്നത്.

സ്റ്റൂപിന് കരാര്‍ നല്‍കിയതുമായി ബന്ധപ്പെട്ടുള്ള കേസ് ഇന്ന് ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് കരാര്‍ റദ്ദാക്കിയിരിക്കുന്നത്. സ്റ്റൂപ്പിന്റെ തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് ടെണ്ടറില്‍ പങ്കെടുത്ത മറ്റൊരു
കമ്പനിയാണ് ഹൈക്കോടതിയെ സമീപിച്ചത്.

Ads By Google

മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റൂപ് കണ്‍സല്‍ട്ടന്‍സി കരിമ്പട്ടികയില്‍പ്പെടുന്ന കമ്പനിയാണ്.  മന്ത്രി കെ.ബാബുവിന്റെ നിര്‍ദേശപ്രകാരമാണ് ഡയറക്ട്‌ബോര്‍ഡിന്റെ തീരുമാനം.

കരാര്‍ റദ്ദാക്കുന്നതിന് മുന്‍പ് അഡ്വക്കറ്റ് ജനറലിന്റെ ഉപദേശവും വിമാന കമ്പനി ഡയറക്ടര്‍ ബോര്‍ഡ് തേടിയിരുന്നു. കരാര്‍ റദ്ദാക്കിയ വിവരം ഇന്ന് ഹൈക്കോടതിയെ അറിയിക്കും.

കണ്ണൂര്‍ രാജ്യാന്തര വിമാനത്താവള പദ്ധതിയ്ക്കുവേണ്ടിയുള്ള കണ്‍സല്‍ട്ടന്‍സി കരാറില്‍ ക്രമക്കേട് നടന്നെന്ന് കഴിഞ്ഞ ദിവസം ആരോപണം ഉയര്‍ന്നിരുന്നു. കരാര്‍ നല്‍കിയത് മൂന്ന് സംസ്ഥാനങ്ങളില്‍ അയോഗ്യത കല്‍പ്പിച്ച കമ്പനിക്കാണെന്നായിരുന്നു ആരോപണം.

നാല് കമ്പനികളാണ് കണ്‍സല്‍ട്ടന്‍സി കരാറിനായി അപേക്ഷ നല്‍കിയത്. സ്റ്റൂപ് കണ്‍സല്‍ട്ടന്‍സിക്കാണ് കരാര്‍ ലഭിച്ചത്. ഈ കമ്പനിക്കായി കുറഞ്ഞ തുക ക്വോട്ട് ചെയ്ത രണ്ട് കമ്പനികളെ ഒഴിവാക്കി. ഇത് ചോദ്യം ചെയ്ത് മറ്റ് കമ്പനികള്‍ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ അന്ന് തന്നെ സ്റ്റൂപ് കമ്പനിയുമായി കണ്ണൂര്‍ വിമാനത്താവള അധികൃതര്‍ കരാറില്‍ ഒപ്പുവെച്ചതും വിമര്‍ശനത്തിനിടയാക്കിയിരുന്നു.

Advertisement