കണ്ണൂര്‍; കണ്ണൂര്‍ പാനൂരില്‍ ആര്‍.എസ്.എസ്, സി.പി.ഐ.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. എലാങ്കോട് മണ്ഡല്‍ കാര്യവാഹ് സുജീഷിനും സി.പി.ഐ.എം പ്രവര്‍ത്തകന്‍ കെ.പി ശരത്തിനുമാണ് വെട്ടേറ്റത്. രാത്രി പത്ത് മണിയോടെ പാനൂര്‍ പാലക്കൂവില്‍ വെച്ചായിരുന്നു സംഭവം.

ബൈക്കില്‍ എത്തിയ സുജീഷിനെ അജ്ഞാത സംഘം തടഞ്ഞു നിര്‍ത്തി വെട്ടുകയായിരുന്നു. ഇതിന് ശേഷമാണ് പാലക്കൂവില്‍ വച്ച് ശരത്തിന് വെട്ടേറ്റത്. സൂജീഷിനെ തലശ്ശേരി ഗവണ്‍മെന്റ് ആശുപത്രിയിലും ശരത്തിനെ തലശേരി സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.
സംഭവത്തെ തുടര്‍ന്ന് നിരവധി സി.പി.ഐ.എം പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെയും ആക്രമണമുണ്ടായി. സംഭവസ്ഥലത്ത് അക്രമ സംഭവങ്ങള്‍ വ്യാപിക്കാതിരിക്കാന്‍ പൊലീസ് കര്‍ശന സുരക്ഷയൊരുക്കിയിരിക്കുകയാണ്.