കൊച്ചി: അല്‍ഫോണ്‍സ് കണ്ണന്താനത്തെയും പാമോലിന്‍ കേസില്‍ പ്രതിയാക്കണമെന്ന് ജിജി തോംസണ്‍ ആവശ്യപ്പെട്ടു. കേസിലെ അഞ്ചാം പ്രതിയും ഐ.എ.എസ് ഉദ്യോഗസ്ഥനുമായ ജിജി തോംസണ്‍ പാമോലിന്‍ കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മറുപടി സത്യവാങ്മൂലത്തിലാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

കേസിനെപ്പറ്റി എല്ലാം അറിയാമെന്ന കണ്ണന്താനത്തിന്റെ അഭിപ്രായം ചൂണ്ടിക്കാട്ടിയാണ് ജിജി തോംസണ്‍ ഇക്കാര്യം ഉന്നയിച്ചിരിക്കുന്നത്.

കേസില്‍ കക്ഷിചേര്‍ക്കണമെന്ന ഹരജിയിലാണ് എല്ലാം തനിക്കറിയാമെന്ന് കണ്ണന്താനം വെളിപ്പെടുത്തിയത്. കേസ് നടപടികള്‍ നീണ്ടു പോകുന്നത് തന്റെ ഔദ്യോഗിക ജീവിതത്തെ ബാധിക്കുന്നുണ്ടെന്ന് കാണിച്ച് ജിജി തോംസണ്‍ നേരത്തെ ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരുന്നു.