തിരുവനന്തപുരം: തനിയ്‌ക്കെതിരായി ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍ നടത്തിയ വിമര്‍ശനത്തിന് മറുപടിയുമായി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. വി.എസിന് പ്രായമായെന്നും അദ്ദേഹം പറയുന്നത് കാര്യമാക്കേണ്ടെന്നും കണ്ണന്താനം പറഞ്ഞു.

‘വി.എസിന് എന്തും പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. നല്ല വാക്കുകള്‍ പറയാനും അദ്ദേഹത്തിന് അറിയാം. വി.എസിന് മറുപടി പറയാന്‍ ഞാനാളല്ല.’


Also Read: മുഴുവനായി ചെയ്തിരുന്നെങ്കില്‍ ഒരു വര്‍ഷത്തെ പെയിന്റിങ് ജോലി ലാഭമായേനെ ; വീടിന് നേരെയുണ്ടായ കരി ഓയില്‍ പ്രയോഗത്തില്‍ ശ്രീനിവാസന്‍


നേരത്തെ ഇടതുപക്ഷ സഹയാത്രികനായ കണ്ണന്താനം ബി.ജെ.പി പാളയത്തില്‍ ചേക്കേറിയതിന് വി.എസ് വിമര്‍ശിച്ചിരുന്നു. ഒരു ഇടതുപക്ഷ സഹയാത്രികന് സംഭവിക്കാവുന്ന ഏറ്റവും വലിയ അപചയമാണ് അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ കാര്യത്തില്‍ സംഭവിച്ചിട്ടുള്ളതെന്നും വി.എസ് വ്യക്തമാക്കി.

ഫാസിസ്റ്റ് കൂടാരത്തിലെ സൗകര്യങ്ങള്‍ തേടി അവിടേക്ക് ചേക്കേറുന്നത് രാഷ്ട്രീയ ജീര്‍ണതയുടെ ലക്ഷണമാണെന്നും അതുകൊണ്ടുതന്നെ, അതില്‍ അഭിനന്ദനീയമായി ഒന്നുമില്ലെന്നും വി.എസ് പ്രസ്താവനയില്‍ പറഞ്ഞിരുന്നു.

കണ്ണന്താനത്തിന് മന്ത്രി സ്ഥാനം ലഭിച്ചപ്പോള്‍ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയിരുന്നു. കണ്ണന്താനത്തിന് പിണറായി വിരുന്നും തയ്യാറാക്കിയിരുന്നു.