സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് പറഞ്ഞായിരുന്നു പീഡനം.


ബെംഗളുരു: പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കന്നഡ സിനിമാ നിര്‍മ്മാതാവ് അറസ്റ്റില്‍. സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.

സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് പറഞ്ഞായിരുന്നു പീഡനം. വീരേഷ് വി എന്ന കന്നഡ നിര്‍മ്മാതാവാണ് അറസ്റ്റിലായത്.


Also Read: അധ്യാപകന്‍ രണ്ടാം ക്ലാസുകാരിയെ പീഡിപ്പിച്ചതായി പരാതി


എന്നാല്‍ പീഡന ശ്രമത്തിനിടെ പെണ്‍കുട്ടി മുറിയില്‍ നിന്ന് ഇറങ്ങിയോടുകയായിരുന്നു. ബന്ധുക്കളുടെയടുത്തേക്ക് പോകുന്നതിന് മുന്‍പ് പെണ്‍കുട്ടി ഇയാളെ മുറിയില്‍ പൂട്ടിയിട്ടതിനാലാണ് പ്രതി പൊലീസ് പിടിയിലായത്.

മുറിയില്‍ നിന്ന് ഇറങ്ങിയോടിയ പെണ്‍കുട്ടി ബന്ധുക്കളെ വിവരമറിയിച്ചു. തുടര്‍ന്ന് സ്ഥലത്തെത്തിയ ബന്ധുക്കള്‍ വീരേഷിനെ മര്‍ദ്ദിച്ചു. തുടര്‍ന്നാണ് പൊലീസിനെ വിവരമറിയിച്ചത്.