Categories

രാഹുല്‍ വിളിച്ചു; ദിവ്യയും കോണ്‍ഗ്രസിലേക്ക്

കന്നഡ സിനിമയിലെ വിവാദ നായിക ദിവ്യ സ്പന്ദന (രമ്യ) യും രാഷ്ട്രീയത്തിലേക്ക്. യൂത്ത് കോണ്‍ഗ്രസ് സാദാ അംഗമായാണ് ദിവ്യയുടെ രാഷ്ട്രീയ പ്രവേശനം. എ.ഐ.സി.സി സെക്രട്ടറി രാഹുല്‍ ഗാന്ധി ക്ഷണിച്ചതിനെ തുടര്‍ന്നാണ് ദിവ്യ കോണ്‍ഗ്രസ് അംഗത്വമെടുത്തെന്നാണ് റിപ്പോര്‍ട്ട്.

കുറച്ചുനാളുകള്‍ക്ക് മുമ്പ് ദിവ്യ രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. രാഹുലിന്റെ ക്ഷണം സ്വീകരിച്ചാണ് പാര്‍ട്ടിയില്‍ ചേരുന്നതെന്ന് ദിവ്യ ട്വിറ്ററിലൂടെ അറിയിച്ചു. കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എസ്.എം കൃഷ്ണയുടെ അടുത്ത ബന്ധുവാണ് ദിവ്യ. കൂടാതെ നടിയുടെ അടുത്ത സുഹൃത്തും നടനുമായ അംബരീഷും കോണ്‍ഗ്രസില്‍ തന്നെയാണ്.

സഞ്ജു വെഡ്‌സ് ഗീതയെന്ന പുതിയ ഹിറ്റ് ചിത്രത്തിലൂടെ കരിയറില്‍ വളരെ മുമ്പോട്ടുപോയിരിക്കുന്ന ദിവ്യയുടെ നീക്കം സിനിമാവൃത്തങ്ങളെ അമ്പരിപ്പിച്ചിട്ടുണ്ട്.

അടുത്തിടെ ദണ്ഡം ദശഗുനം എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടയിലുണ്ടായ പ്രശ്‌നങ്ങളെ തുടര്‍ന്ന് നടി സിനിമാരംഗത്തുനിന്നും വിരമിക്കുന്നു എന്ന പ്രഖ്യാപനം നടത്തിയിരുന്നു. ചിത്രത്തിന്റെ നിര്‍മ്മാതാവായ ഗണേഷുമായുണ്ടായ പ്രശ്‌നങ്ങളെ തുടര്‍ന്നായിരുന്നു ഇത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.