പ്രശസ്ത സിനിമാ താരം ദര്‍ഷനെ പോലീസ് അറസ്റ്റ് ചെയ്തു. ഭാര്യയെ റിവോള്‍വര്‍ കൊണ്ട് മര്‍ദ്ദിച്ചതിനും ഭീഷണിപ്പെടുത്തിയതിനുമാണ് അറസ്റ്റ്. വധശ്രമത്തിനടക്കം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഇപ്പോള്‍ ഐ. സി. യുവില്‍ പ്രവേശിക്കപ്പെട്ട ഭാര്യയുടെ പരാതിയിന്‍മേലാണ് പോലീസ് കേസെടുത്ത് ദര്‍ഷനെ അറസ്റ്റ് ചെയ്്തിരിക്കുന്നത്.

തന്നെയും മൂന്ന് വയസ്സുള്ള കുട്ടിയെയും ദര്‍ഷന്‍ പീഡിപ്പിച്ചിരുന്നതായി ഭാര്യയായ വിജയലക്ഷമി പറയുന്നു. കഴിഞ്ഞ ദിവസം രാത്രി ദര്‍ഷനില്‍ നിന്നും മര്‍ദ്ദനമേറ്റ വിജയലക്ഷമി കുട്ടിയോടൊപ്പം സുഹൃത്തിന്റെ വീട്ടിലേക്ക് പോയി. പിന്നീട് മദ്യലഹരിയില്‍ അവിടെ എത്തിയ ദര്‍ഷന്‍ ഭാര്യയെയും കൂട്ടി വീട്ടിലെത്തി വീണ്ടും മര്‍ദ്ദിക്കുകയായിരുന്നത്രെ.
പ്രണയത്തിന് ശേഷം ഏഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ദര്‍ഷന്‍ വിജയലക്ഷമിയെ വിവാഹം കഴിച്ചത്.