എഡിറ്റര്‍
എഡിറ്റര്‍
ഭാര്യയെ പീഡിപ്പിച്ചു: നടന്‍ അര്‍ജുന്‍ അറസ്റ്റില്‍
എഡിറ്റര്‍
Thursday 30th August 2012 9:08am

 

ബാംഗ്ലൂര്‍: മാസങ്ങളായി ഭാര്യയെ പീഡിപ്പിച്ചുവെന്ന കുറ്റത്തിന് കന്നഡ നടന്‍ അര്‍ജുന്‍ അറസ്റ്റില്‍. 11 വര്‍ഷം മുമ്പാണ് അര്‍ജുന്‍ ലതാശ്രീയെ വിവാഹം കഴിച്ചത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി അര്‍ജുന്‍ മദ്യപിച്ചെത്തി തന്നെ മാനസികവും ശാരീരികവുമായി പീഡിപ്പിക്കുന്നുവെന്നാരോപിച്ച് ലതാശ്രീ പരാതി നല്‍കുകയായിരുന്നു.

Ads By Google

അര്‍ജുന്റെ പീഡനം സഹിക്കവയ്യാതെ കഴിഞ്ഞ മൂന്ന് മാസമായി താന്‍ മാതാപിതാക്കള്‍ക്കൊപ്പമാണ് താമസിച്ചിരുന്നതെന്നും ലതാശ്രീ പരാതിയില്‍ പറയുന്നു. കഴിഞ്ഞ രാത്രി അര്‍ജുന്‍ ഭാര്യാപിതാവിന്റെ വസതിയില്‍ മദ്യപിച്ചെത്തുകയും സെക്യൂരിറ്റി ഗാര്‍ഡിനെ മര്‍ദിച്ച് അകത്തേക്ക് കടക്കുകയുമായിരുന്നു. ലതാശ്രീയെയും ഭാര്യാപിതാവിനെയും ചീത്ത വിളിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്നാണ് ഭാര്യ അര്‍ജുനെതിരെ പോലീസില്‍ പരാതി നല്‍കിയത്.

അര്‍ജുനെ പ്രാദേശിക കോടതിയില്‍ ഹാജരാക്കിയശേഷം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

Advertisement