Administrator
Administrator
കാഞ്ഞിരപ്പള്ളിയില്‍ കെട്ടിടം തകര്‍ന്ന് രണ്ടുപേര്‍ മരിച്ചു
Administrator
Saturday 16th April 2011 10:00am

kottayam,kanjirappally bulding collapsed, 2 deadകോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ കെട്ടിടം തകര്‍ന്നുവീണ് രണ്ടുപേര്‍ മരിച്ചു. മാന്തുകുഴി സ്വദേശികളായ ബാബു, തോമസ് എന്നിവരാണ് മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കാഞ്ഞിരപ്പിള്ളിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

പഴയ കെട്ടിടം പൊളിച്ചുനീക്കുന്നതിനിടെ തകര്‍ന്നുവീഴുകയായിരുന്നു. പൊളിച്ചുനീക്കുന്നതിലേര്‍പ്പെട്ട തൊഴിലാളികളാണ് മരിച്ചത്. അതിനിടെ കെട്ടിടത്തില്‍ ഇനിയും നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് സമീപവാസികള്‍ പറഞ്ഞു.

ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിയിട്ടുണ്ട്. ജെ.സി.ബി ഉപയോഗിച്ച് മണ്ണുമാന്തിയുള്ള പരിശോധന നടക്കുകയാണ്.

Advertisement