കാഞ്ഞങ്ങാട്: വ്യാജ വാറ്റു കേന്ദ്രത്തില്‍ യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മഡിയനിലെ പി. വേണു (38)വിനെയാണു കാഞ്ഞങ്ങാട് മൂലക്കണ്ടം കോളനിയില്‍ മരിച്ച നിലയില്‍ കണ്ടത്. ഇന്നു രാവിലെയാണു കോളനിക്കു സമീപത്തെ പാറപ്പുറത്ത് ഇയാളുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

ഹൊസ്ദുര്‍ഗ് ഡി.വൈ.എസ്.പി ജോസി ചെറിയാന്‍, സി.ഐ. കെ.അഷറഫ് എന്നിവര്‍ സ്ഥലത്തെത്തി പ്രാഥമിക പരിശോധനകള്‍ നടത്തി. അതേസമയം ഇയാള്‍ മരിച്ചുകിടക്കുന്നതായി കണ്ടെത്തിയ സ്ഥലത്തിനു സമീപത്തു മല്‍പിടുത്തം നടന്നതായുള്ള സൂചനകളും പോലീസിനു ലഭിച്ചിട്ടുണ്ട്.