എഡിറ്റര്‍
എഡിറ്റര്‍
‘എന്നെയോ  മൊയ്തീനേയോ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുത്’; ആര്‍.എസ്. വിമലിന് മറുപടിയുമായി കാഞ്ചനമാല
എഡിറ്റര്‍
Thursday 13th July 2017 6:17pm

കോഴിക്കോട്: നടന്‍ ദിലീപിന്റെ അറസ്റ്റിനെ തുടര്‍ന്ന് എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിന്റെ സംവിധായകന്‍ ആര്‍.എസ്. വിമല്‍ നടത്തിയ പരാമര്‍ശത്തെക്കുറിച്ച് തനിക്കൊന്നും പറയാനില്ലെന്ന് കാഞ്ചനമാല. തന്നെയോ ബി.പി മൊയ്തീന്‍ സേവാമന്ദിറിനെയോ ഇതിലേക്ക് വലിച്ചിഴയ്ക്കരുത്. വിമല്‍ പറഞ്ഞത് എന്റെ അഭിപ്രായമല്ല. ഈ വിഷയത്തില്‍ എനിക്ക് താല്പര്യമില്ലെന്നും കാഞ്ചനമാല മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

ബി.പി മൊയ്തീന്‍ സേവാമന്ദിറിന് ദിലീപ് നല്‍കിയ 30 ലക്ഷം രൂപ തിരിച്ചുകൊടുക്കാന്‍ കാഞ്ചനമാല തയ്യാറാകണമെന്നായിരുന്നു ഒരു ചാനലിന് നല്‍കിയ പ്രതികരണത്തിനിടെ വിമല്‍ പറഞ്ഞത്.

എന്നു നിന്റെ മൊയ്തീന്‍ എന്ന ചിത്രം ദിലീപിനെയും കാവ്യ മാധവനെയും പ്രധാന കഥാപാത്രങ്ങളാക്കി എടുക്കാനായിരുന്നു താന്‍ ആദ്യം ആലോചിച്ചിരുന്നതെന്നും എന്നാല്‍ ദിലീപ് ചെയ്ത കള്ളമാണ് എല്ലാം ഇല്ലാതാക്കിയതെന്നും സംവിധായകന്‍ ആര്‍.എസ് വിമല്‍ പറഞ്ഞിരുന്നു.


Also Read:  എന്ന് നിന്റെ മൊയ്തീനില്‍ അഭിനയിക്കേണ്ടിയിരുന്നത് ദിലീപും കാവ്യയും; ദിലീപ് നടത്തിയ കള്ളത്തരമാണ് അത് ഇല്ലാതാക്കിയതെന്ന് ആര്‍.എസ് വിമല്‍


2007ല്‍ ഞാന്‍ സംവിധാനം ചെയ്ത ജലം കൊണ്ട് മുറിവേറ്റവള്‍ എന്ന കാഞ്ചനമാലയുടെ ജീവിതം പറയുന്ന ഡോക്യുമെന്ററിയുമായി കാവ്യ മാധവനെ കാണാന്‍ പോയിരുന്നു. ഡോക്യുമെന്ററി കണ്ട് കാവ്യക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. കാഞ്ചനമാലയാകാന്‍ താത്പര്യവും പ്രകടിപ്പിച്ചിരുന്നു.

അതോടൊപ്പം ഡോക്യുമെന്ററിയുടെ ഒരു കോപ്പി വേണമെന്നും ദിലീപിനെ കാണിക്കാനാണെന്നും പറഞ്ഞു. പിന്നീട് ദിലീപ് വിളിക്കുകയും സിനിമ ചെയ്യാനുള്ള താത്പര്യം അറിയിക്കുകയും ചെയ്തുവെന്നും എന്നാല്‍ പൊടുന്നനെ ദിലീപ് ചിത്രത്തില്‍ നിന്നും പിന്‍മാറി. പുതിയ സംവിധായകന്റെ പടം ചെയ്യുകയും അത് പൊട്ടിപ്പോകുകയും ചെയ്തതാണ് ദിലീപിനെക്കൊണ്ട് മാറ്റിച്ചിന്തിപ്പിച്ചത്. അതുകൊണ്ടു തന്നെ ഒരു നവാഗതനോടൊപ്പം ഇനിയും പടം ചെയ്യാന്‍ താത്പര്യമില്ലെന്ന് ദിലീപ് അറിയിച്ചുവെന്നും വിമല്‍ പറഞ്ഞിരുന്നു.

Advertisement