വാന്‍കൂവര്‍ : കനിഷ്‌ക യാത്രാവിമാന സ്‌ഫോടന കേസില്‍ ജയില്‍ മോചിതനായ ഇന്ദര്‍ജിത് സിങ് റിയാത്തിന് വീണ്ടും വിചാരണ.1985ല്‍ എയര്‍ ഇന്ത്യയുടെ കനിഷ്‌ക യാത്രാവിമാനം ബോംബ് സ്‌ഫോടനത്തില്‍ തകര്‍ത്ത കേസില്‍ കനേഡിയന്‍ സിഖുകാരന്‍ ഇന്ദര്‍ജിത് സിങ് റിയാത്ത് കഴിഞ്ഞവര്‍ഷം ജയില്‍ മോചിതനായിരുന്നു. കോടതിയില്‍ കള്ളമൊഴി നല്‍കിയതിനാണ് റിയാത്ത് ഇന്ന് വീണ്ടും വിചാരണ നേരിടുന്നത്.

1985 ജൂണ്‍ 23ന് ലണ്ടന്‍ വഴി മുംബൈയ്ക്കു പുറപ്പെട്ട എയര്‍ ഇന്ത്യയുടെ കനിഷ്‌ക ജംബോ ജറ്റ് വിമാനം സ്‌ഫോടനത്തെ തുടര്‍ന്ന് അയര്‍ലന്‍ഡ് തീരത്തിനടുത്ത് തകര്‍ന്നുവീഴുകയായിരുന്നു. ദുരന്തത്തില്‍ വിമാനത്തിലുണ്ടായിരുന്ന 321 പേരും
കൊല്ലപ്പെട്ടു.

Subscribe Us:

ദുരന്തത്തിനിടയാക്കിയ ബോംബ് നിര്‍മിച്ചതാണ് റിയാത്തിനെതിരെയുള്ള കേസ്. 20 വര്‍ഷത്തെ ജയില്‍ ശിക്ഷയ്ക്കു ശേഷം അഞ്ചുലക്ഷം യുഎസ് ഡോളര്‍ ജാമ്യത്തിലാണ് റിയാത്ത് കഴിഞ്ഞവര്‍ഷം മോചിതനായത്. കേസിലെ മറ്റു പ്രതികളായ അജയ്ബ് സിങ് ബഗ്രി, രിപുദമന്‍ സിങ് മാലിക് എന്നിവരെ കോടതി വെറുതെ വിടുകയായിരുന്നു.