ടൊറന്‍േറാ: കനിഷ്‌ക വിമാന സ്‌ഫോടനക്കേസില്‍ ശിക്ഷിക്കപ്പെട്ട ഇന്ദര്‍ജിത്‌സിങ് റയാതിന് വിചാരണവേളയില്‍ കള്ളസാക്ഷി പറഞ്ഞതിന് 14 വര്‍ഷത്തെ കൂടി തടവുശിക്ഷ. കേസില്‍ ഇന്ദര്‍ജിത് സിങിനെ നേരത്തെ 15വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നു.

എയര്‍ ഇന്ത്യ വിമാനദുരന്തത്തിന്റെ വിചാരണയ്ക്കിടെ ഇന്ദര്‍ജിത് സിംഗ് തെറ്റിദ്ധാരണ പരത്തുന്ന മൊഴി നല്‍കിയതായി കണ്ടെത്തിയിരുന്നു.കനിഷ്‌ക കേസിലെ മറ്റു രണ്ടു പ്രതികളായ റിപുദാമന്‍സിങ് മാലിക്, അജയ്ബ്‌സിങ് ബാഗ്രി എന്നിവരുടെ വിചാരണയ്ക്കിടെ ഇന്ദര്‍ജിത്‌സിങ് കള്ളമൊഴി നല്‍കിയെന്നായിരുന്നു കേസ്.

1985 ജൂണ്‍ 23ന് മോണ്‍ട്രിയലില്‍ നിന്ന് ലണ്ടനിലേക്കുള്ള യാത്രാ മധ്യേ എയര്‍ഇന്ത്യയുടെ 182ാം നമ്പര്‍ വിമാനത്തിലുണ്ടായ സ്‌ഫോടനത്തെത്തുടര്‍ന്ന് 329 പേരാണ് കൊല്ലപ്പെട്ടത്.