Administrator
Administrator
നേരിട്ട് ഹാജരാകുന്നതില്‍ ഇളവുവേണമെന്ന കനിമൊഴിയുടെ ഹര്‍ജി തള്ളി
Administrator
Saturday 7th May 2011 5:18pm

kanimozhi listed in 2G spectrum chargsheetന്യൂദല്‍ഹി: നേരിട്ട് ഹാജരാകുന്നതില്‍ ഇളവുവേണമെന്ന കനിമൊഴിയുടെ ഹര്‍ജി സി.ബി.ഐ. പ്രത്യേക കോടതി തള്ളി. കനിമൊഴിയും ശരത് കുമാറും കോടതിയില്‍ നേരിട്ട് ഹാജരാകണമെന്നും കോടതി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറുടെ മുന്നില്‍ ഹാജരാകുന്നതിനായി തയ്യാറാകാന്‍ വേണ്ടി ഇളവു വേണമെന്നാണ് കനിമൊഴിയുടെ ഹര്‍ജിയില്‍ പറഞ്ഞിരുന്നത്.

സ്‌പെക്ട്രം അഴിമതിക്കേസുമായി ബന്ധപ്പെട്ട് രാജ്യസഭാ എം.പി കനിമൊഴിയുടേയും കലൈജ്ഞര്‍ ടി.വി എം.ഡി ശരത് കുമാറിന്റേയും ജാമ്യാപേക്ഷയില്‍ കോടതി 14ന് വിധിപറയും. വിധിപ്രഖ്യാപനം വരുന്നതുവരെ അറസ്റ്റ് പാടില്ലെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.

വിധിപറയുന്ന 14ന് എല്ലാവരും ഹാജരാകണമെന്നാണ് കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നത്. കേസില്‍ രണ്ടുദിവസമായി നീണ്ട വാദംകേള്‍ക്കല്‍ ഇന്നാണ് അവസാനിച്ചത്. ഇരുവര്‍ക്കും ജാമ്യം അനുവദിക്കരുതെന്നും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടുതരണമെന്നുമാണ് സി.ബി.ഐ കോടതിയില്‍ വാദിച്ചത്.

Advertisement