ന്യൂദല്‍ഹി: 2 ജി അഴിമതിക്കേസില്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന ഡി.എം.കെ എം.പി കനിമൊഴിയുടെയും കലൈഞ്ജര്‍ ടിവി എം.ഡി ശരത്കുമാറിന്റെയും ജാമ്യാപേക്ഷ പരിഗണിക്കുന്ന ഈ മാസം 17ലേക്ക് മാറ്റി. ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കേണ്ടതായിരുന്നു. എന്നാല്‍ കനിമൊഴിയുടെയും സി.ബി.ഐയുടെയും അഭിഭാഷകര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റണമെന്ന് ആവശ്യപ്പെട്ടു.

2 ജി കേസില്‍ കനിമൊഴിക്കും കലൈഞ്ജര്‍ ടി.വി മാനേജിങ് ഡയറക്ടര്‍ ശരത് കുമാറിനുമെതിരെ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചശേഷം ഇരുവരുടെയും ജാമ്യാപേക്ഷ 17 ന് പരിഗണിക്കുമെന്ന് പ്രത്യേക കോടതി ജഡ്ജി ഒ.പി സൈനി വ്യക്തമാക്കി. മുതിര്‍ന്ന അഭിഭാഷകരായ സുശീല്‍കുമാര്‍, അല്‍താഫ് അഹമ്മദ് എന്നിവര്‍ കനിമൊഴിക്കും ശരത്കുമാറിനുംവേണ്ടി ഹാജരായി.

Subscribe Us:

കേസിലെ മറ്റ് അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.