എഡിറ്റര്‍
എഡിറ്റര്‍
കനിമൊഴിയും ഡി. രാജയും രാജ്യസഭയിലേക്ക്
എഡിറ്റര്‍
Friday 28th June 2013 12:17am

kanimozhi

ചെന്നൈ: ഡി.എം.കെ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എം. കരുണാനിധിയുടെ മകള്‍ ##കനിമൊഴി വീണ്ടും രാജ്യസഭയിലേക്ക്.

വ്യാഴാഴ്ച രാവിലെ സെക്രട്ടേറിയറ്റിലായിരുന്നു വോട്ടെടുപ്പ്. വൈകുന്നേരം മൂന്നോടെ അവസാനിച്ച വോട്ടെടുപ്പിന്റെ ഫലം ആറ് മണിയോടെ പുറത്തുവന്നു.

Ads By Google

ആറു കോണ്‍ഗ്രസ് എംഎല്‍എമാരുടെ പിന്തുണയോടെയാണ് കനിമൊഴി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്. സി.പി.ഐ നേതാവ് ഡി രാജയും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കനിമൊഴിയും ഡി. രാജയും മൈത്രേയനും രണ്ടാം തവണയാണ് രാജ്യസഭയിലെത്തുന്നത്.

കോണ്‍ഗ്രസ്, മനിതനേയ മുന്നേട്ര കച്ചി, പുതിയ തമിഴകം കക്ഷികളുടെ പിന്തുണയോടെയാണ് കനിമൊഴിയുടെ വിജയം.

വ്യാഴാഴ്ച തമിഴ്‌നാട്ടില്‍നിന്നുള്ള ആറ് രാജ്യസഭാ സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഡി.എം.ഡി.കെ സ്ഥാനാര്‍ഥി എ.ആര്‍. ഇളങ്കോവന്‍ പരാജയപ്പെട്ടു.

സി.പി.ഐയുടെ ഡി. രാജ, എ.ഐ.ഡി.എം.കെയുടെ കെ.ആര്‍. അര്‍ജുനന്‍, ആര്‍. ലക്ഷ്മണന്‍, വി. മൈത്രേയന്‍, ടി. രതിനവേല്‍ എന്നിവരും രാജ്യസഭയിലെത്തി.

പാട്ടാളിമക്കള്‍ കക്ഷി വോട്ടെടുപ്പ് ബഹിഷ്‌കരിച്ചു. 9 എം.എല്‍.എമാരുള്ള ഡി.എം.ഡി.കെയുടെ ഇളങ്കോവന് 22 വോട്ടുകള്‍ നേടാനേ കഴിഞ്ഞുള്ളൂ. ഏഴ് എം.എല്‍.എമാര്‍ നേരത്തേ ജയലളിതക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

ഇവര്‍ എ.ഐ.എ.ഡി.എം.കെ സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്തതാണ് കാരണം. കോണ്‍ഗ്രസിലെ നാലംഗങ്ങളുടെ പിന്തുണയോടെ 31 വോട്ടാണ് കനിമൊഴിക്ക് ലഭിച്ചത്. ഒരു കോണ്‍ഗ്രസ് എം.എല്‍.എയുടെ വോട്ട് അസാധുവായി.

അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഡി.എം.കെ ബന്ധം കൂടുതല്‍ ദൃഡമാകുമെന്ന സൂചനയാണ് ഇതിലൂടെ ഡി.എം.കെ നല്‍കിയിരിക്കുന്നത്.

നേരത്തേ ശ്രീലങ്കന്‍ തമിഴരുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ തുടര്‍ന്ന് കോണ്‍ഗ്രസുമായി ഡി.എം.കെ അകന്നിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ഈ വര്‍ഷം ആദ്യം ഡി.എം.കെ തങ്ങളുടെ 19 എംപിമാരെ യു.പി.എയില്‍ നിന്നും പിന്‍വലിച്ചിരുന്നു.

Advertisement