‘സ്‌പെക്ട്രം കേസ് കോടതിയുടെ പരിഗണനയിലാണ്. എനിക്ക് ഊഹാപോഹങ്ങളില്‍ വിശ്വാസമില്ല. നാളെ എന്ത് സംഭവിക്കുമെന്ന് നമുക്ക് കാത്തിരുന്ന കാണാം. എന്തായാലും അതിനെ നേരിട്ടേ തീരൂ. എല്ലാ പ്രശ്‌നങ്ങളെയും നിയമപരമായി നേരിടും. നാളെ കോടതി എന്ത് തീരുമാനിക്കുമെന്നത് നമുക്ക് കാത്തിരുന്ന് കാണാം. എന്താണ് കോടതി തീരുമാനിക്കേണ്ടത് എന്താണ് കോടതി തീരുമാനിക്കുക എന്നതിനെക്കുറിച്ച് എനിക്ക് പറയാന്‍ കഴിയില്ല. ‘

‘എന്നെ അറസ്റ്റ് ചെയ്യണമെന്നാണ് നിയമവ്യവസ്ഥ പറയുന്നതെങ്കില്‍, അതാണ് സി.ബി.ഐ ആവശ്യപ്പെടുന്നതെങ്കില്‍ നമുക്കത് കാത്തിരുന്ന് കാണാം. എന്ത് സംഭവിച്ചാലും അതിനെ നിയമപരമായി നേരിടും. എന്തായാലും അതിനെ നിയമപരമായി നേരിടുമെന്നാണ് ഡി.എം.കെയും പറഞ്ഞിട്ടുള്ളത്. അതിനാല്‍ ഞങ്ങളിതിനെ കോടതിയില്‍ നേരിടും.’

‘എനിക്കെതിരെയുണ്ടായ ഉണ്ടായ ആരോപണങ്ങള്‍ വളരെ വളരെ ഗുരുതരമാണെന്നറിയാം. ഇതില്‍ നിന്നൊക്കെ തിരിച്ചുവരാനും, എന്റെ പ്രതിച്ഛായ വീണ്ടെടുക്കാനും എനിക്ക് സാധിക്കുമെന്നുറപ്പാണ്. ഇത് ഒന്നിന്റേയും അവസാനമല്ല.’

‘എന്നെ ലക്ഷ്യമാക്കുന്നു എന്ന് ഞാന്‍ പറയില്ല. എന്നാല്‍ കുറ്റാരോപിതരായി ഒരുപാട് പേരുണ്ടായിട്ടും എന്റെ നേരെ മാത്രം എല്ലാവരും തിരിയുന്നത് എന്താണെന്ന് എനിക്ക് മനസിലാവുന്നില്ല.

‘എളുപ്പം കുറ്റപ്പെടുത്താവുന്ന ആളാണ് ഞാനെന്ന ധാരണ ജനങ്ങള്‍ക്കുണ്ടെങ്കില്‍ അത് തെറ്റിദ്ധാരണയാണ്.’

‘പാര്‍ട്ടി കാര്യങ്ങളില്‍ ീരുമാനങ്ങള്‍ എടുക്കാന്‍ എനിക്ക് തനിച്ച് ഴിയില്ല. ഇത്തരം കാര്യങ്ങളെക്കുറിച്ച് ഇവിടെ പറയാനും ഞാന്‍ ആളല്ല. എന്തൊക്കെ സംഭവിച്ചാലും അതിനെ നിയമപരമായി നേരിടുമെന്നും ഇന്ത്യന്‍ നിയമവ്യവസ്ഥയില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നുമാണ് എനിക്ക് പറയാനുള്ളത്. ‘