Categories

കനിമൊഴിയെ മാപ്പു സാക്ഷിയാക്കിയേക്കും

ന്യൂദല്‍ഹി: 2 ജി സ്‌പെക്ട്രം കേസില്‍ കനിമൊഴി എം.പിയെ സി.ബി.ഐ മാപ്പ് സാക്ഷിയാക്കിയേക്കുമെന്ന് സൂചന. സ്‌പെക്ട്രം കേസില്‍പ്പെട്ട ഡി.ബി റിയാലിറ്റീസ് കലൈഞ്ജര്‍ ടി.വിക്ക് അഴിമതിപ്പണം നല്‍കിയെന്നും അതിന് കനിമൊഴി ഗൂഢാലോചന നടത്തിയെന്നുമാണ് സി.ബി.ഐ കേസ്. എന്നാല്‍ കേസ് തെളിയിക്കുന്നതിനാവശ്യമായ രേഖകളൊന്നും കാര്യമായി ഇതുവരെ സി.ബി.ഐക്ക് ലഭിച്ചിട്ടില്ല.

ഡി.ബി റിയാലിറ്റീസ് ചെന്നൈയിലെ ഒരു പ്രമുഖന് പണം കൈമാറിയെന്ന് സി.ബി.ഐക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഇയാളുടെ പേര് വ്യക്തമാക്കണമെന്നും എന്നാല്‍ മാപ്പ് സാക്ഷിയാക്കാമെന്നുമാണ് സി.ബി.ഐ കനിമൊഴിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

എന്നാല്‍ പേര് വിവരം വെളിപ്പെടുത്തുന്നതിനോട് കരുണാനിധി എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. ഇയാളുടെ പേര് വെളിപ്പെടുത്തിയാല്‍ പാര്‍ട്ടി തകരുമെന്നും അതിനാല്‍ ഒരിക്കലും പേര് വെളിപ്പെടുത്തരുതെന്നുമാണ് കരുണാനിധിയുടെ ആവശ്യം. കഴിഞ്ഞ ദിവസം സ്റ്റാലിന്‍ കനിമൊഴിയെ ജയിലില്‍ വെച്ച് കണ്ടതും ഇക്കാര്യം ചര്‍ച്ച ചെയ്യാനായിരുന്നു.

One Response to “കനിമൊഴിയെ മാപ്പു സാക്ഷിയാക്കിയേക്കും”

  1. Ranessa

    It’s spooky how cveler some ppl are. Thanks!

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.