ന്യൂദല്‍ഹി: ടു ജി സ്‌പെക്ട്രം കേസില്‍ ഡി.എം.കെ നേതാവ് കനിമൊഴിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. ജസ്റ്റിസുമാരായ ബി എസ് ചൗഹാനും സ്വതന്തര്‍ കുമാറും ഉള്‍പെടുന്ന അവധിക്കാല ബെഞ്ചാണ് കേസ് മാറ്റിയത്.

കഴിഞ്ഞ എട്ടിന് ദല്‍ഹി ഹൈക്കോടതി ഇരുവര്‍ക്കും ജാമ്യം നിഷേധിച്ചിരുന്നു. കലൈഞ്ജര്‍ ടി.വി ഓഹരി ഉടമകളായ ഇരുവരും ഡി.ബി റിയാലിറ്റിയില്‍ നിന്ന് 200 കോടി രൂപ അനധികൃതമായി കൈപ്പറ്റിയെന്ന് ആരോപിച്ചാണ് സി.ബി.ഐ അറസ്റ്റ് ചെയ്ത്.

2 ജി സ്‌പെക്ട്രം കേസ് അന്വേഷിക്കുന്ന ഡല്‍ഹിയിലെ പ്രത്യേക കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം ഇരുപതിനാണ് ഇരുവരും അറസ്റ്റിലായത്.