കുമളി : ന്യൂട്രിനോ കണികാപരീക്ഷണശാലയ്ക്ക് കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി. 2011ല്‍ നിര്‍മാണം ആരംഭിക്കും
.
മരങ്ങള്‍ മുറിക്കരുതെന്നും പരിസ്ഥിതിയ്ക്ക് കോട്ടം തട്ടാത്തരീതിയില്‍ നിര്‍മാണം നടത്തരുതെന്നുമുള്ള ഉറപ്പിന്‍മേലാണ് അനുമതി നല്‍കിയത്.11ാം പഞ്ചവത്സരപദ്ധതിയില്‍ ഉള്‍പ്പെട്ടതാണ് പദ്ധതി. അതുകൊണ്ടുതന്നെ പദ്ധതി വെകില്ല എന്നാണ് ശാസ്ത്രസംഘത്തിന്റെ വിലയിരുത്തല്‍.

കുറ്റിക്കാട് നിറഞ്ഞ ഈ പ്രദേശത്ത് മരം മുറിക്കേണ്ട ആവശ്യമില്ലെന്ന് കാണിച്ച് ന്യൂട്രിനോ ഒബ്‌സര്‍വേറ്ററി സെല്‍ തമിഴ്‌നാട് വനം വകുപ്പിന നല്‍കിയ അപേക്ഷയില്‍ അനുമതി ലഭിച്ചിരുന്നു. തുടര്‍ന്നാണ് കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയത്തെ സമീപിച്ചത്. ആദ്യം പദ്ധതിയിട്ട തമിഴ്‌നാട്ടിലെ നീലഗികരി ജില്ലയിലെ ശിങ്കാരിയില്‍ പരീക്ഷണശാല തുടങ്ങാന്‍ അനുമതി നല്‍കിയിട്ടില്ല. പകരം തേനി ജില്ലയിലെ ചുരുളി മേഖലയും തേവാരയുമാണ് നല്‍കിയത്.1200കോടി രൂപയാണ് ഇതിനു ചിലവ് പ്രതീക്ഷിക്കുന്നത്.