സിനിമാ ഷൂട്ടിങ്ങിനിടെ നടി കങ്കണയ്ക്ക് പരുക്ക്. വാള്‍പ്പയറ്റ് ചിത്രീകരിക്കുന്നതിനിടെ കങ്കണയ്ക്ക് വാളുകൊണ്ട് വെട്ടേല്‍ക്കുകയായിരുന്നു.

ഉടന്‍ ഐ.സി.സി.യുവിലേക്കു പ്രവേശിപ്പിച്ച നടിയുടെ തലയില്‍ 15 സ്റ്റിച്ചുകളുണ്ട്. ‘മണി കര്‍ണിക റാണി ഓഫ് ഝാന്‍സി’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയായിരുന്നു സംഭവം.

ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നിടെ ടൈമിങ്ങില്‍ കങ്കണയുടെ ഭാഗത്തുനിന്നുണ്ടായ പിഴവാണ് അപകടകാരണമെന്നാണ് റിപ്പോര്‍ട്ട്. അതുകാരണം നിഹാല്‍ പാണ്ഡ്യയുടെ വാള്‍കൊണ്ട് അവര്‍ക്ക് മുറിവേല്‍ക്കുകയായിരുന്നു. വളരെ ആഴത്തിലുള്ള മുറിവാണ് തലയിലുള്ളതെന്ന് ഡോക്ടര്‍പറയുന്നു.

എല്ലിനടത്തുവരെ മുറിവുപറ്റിയിട്ടുണ്ടെന്നും ഡോക്ടര്‍മാരെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടു ചെയ്യുന്നു.


Must Read: സദാചാരത്തെ കുറിച്ച് എന്നെ പഠിപ്പിക്കേണ്ട; ഏത് രംഗങ്ങളില്‍ അഭിനയിക്കണമെന്ന് എനിക്കറിയാം; തന്റെ നഗ്നരംഗങ്ങള്‍ പ്രചരിക്കുന്നവരോട് നടി സഞ്ജന ഗല്‍റാണി


നിരവധി തവണ റിഹേഴ്‌സല്‍ നടത്തിയശേഷമാണ് സീന്‍ ചെയ്തതെന്ന് ചിത്രത്തിന്റെ നിര്‍മാതാവ് കമല്‍ ജെയ്ന്‍ പറഞ്ഞു. ഡ്യൂപ്പിനെ വയ്ക്കുന്നതിനെ കങ്കണ എതിര്‍ക്കുകയായിരുന്നു.

കങ്കണയ്ക്കു മുറിവേറ്റതോടെ ഞെട്ടലിലായ സഹതാരങ്ങളെ നടി തന്നെയാണ് ആശ്വസിപ്പിച്ചതെന്നും സെറ്റിലുള്ളവര്‍ പറയുന്നു.

റാണി ലക്ഷ്മിഭായ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ കങ്കണ അവതരിപ്പിക്കുന്നത്. പരുക്കിനെ തുടര്‍ന്ന് കുറച്ചുദിവസം കങ്കണ ആശുപത്രിയില്‍ തന്നെ തുടരും.