എഡിറ്റര്‍
എഡിറ്റര്‍
ഒത്തുകളി വിവാദം: കനേറിയ മൊഴി നല്‍കാനായി ഇംഗ്ലണ്ടിലേക്ക്
എഡിറ്റര്‍
Monday 11th June 2012 3:53pm

കറാച്ചി: ഒത്തുകളി വിവാദത്തില്‍ അറസ്റ്റിലായ പാക്കിസ്ഥാന്‍ ബൗളര്‍ ഡാനിഷ് കനേറിയ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ജൂണ്‍ 18 ന് ഹാജരാകും.

അതിനായി വരുന്ന വ്യാഴാഴ്ച കനേറിയ അദ്ദേഹത്തിന്റെ വക്കീലായ ഫറോക് നസീമിനോടൊപ്പം ഇംഗ്ലണ്ടിലേക്ക് യാത്ര തിരിക്കും. കനേറിക്ക് ഇംഗ്ലണ്ടിലേക്ക് പോകാന്‍ ഇത്രയും കാലം വിസ ശരിയായിരുന്നില്ല. ഈയടുത്തകാലത്താണ് അദ്ദേഹത്തിന് വിസ ശരിയായത്. കനേറയയുടെ വിസ ശരിയാവാത്തതിനാല്‍ തന്നെ ചോദ്യം ചെയ്യല്‍ രണ്ടു തവണ മാറ്റിവെയ്ക്കുകായിരുന്നു.

ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിനു മുന്നില്‍ തന്റെ നിരപരാധിത്വം തെളിയിക്കാന്‍ കഴിയുമെന്നതില്‍ വിശ്വാസമുണ്ടെന്ന് കനേറിയ വ്യക്തമാക്കി. ഒത്തുകളിവിവാദത്തെ തുടര്‍ന്ന് കനേറിയ കഴിഞ്ഞ ഫെബ്രുവരിയില്‍ ജയിലിലായിരുന്നു.

ഇംഗ്ലണ്ടില്‍ വെച്ചു നടന്ന മത്സരത്തില്‍ നോ ബോള്‍ എറിയാനായി കോഴ വാങ്ങിയെന്നതായിരുന്നു കനേറിയയ്‌ക്കെതിരെയുള്ള കേസ്. വിവാദത്തെ തുടര്‍ന്ന് 2010 ല്‍ നടന്ന മത്സരങ്ങളിലൊന്നും പാക്കിസ്ഥാന്‍ കനേറിയയെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.

Advertisement