കൊച്ചി: പാപ്പിനിശേരി കണ്ടല്‍ പാര്‍ക്കില്‍ നിലവിലെ സ്ഥിതി തുടരണമെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെതിരേ ഇക്കോ ടൂറിസം സൊസൈറ്റി ഹരജി സമര്‍പ്പിച്ചു. ഉത്തരവ് സൊസൈറ്റിയുടെ പ്രവര്‍ത്തനത്തെ തടസപ്പെടുത്തുന്നുവെന്ന് ആരോപിച്ചാണ് ഹരജി നല്‍കിയിരിക്കുന്നത്.

വിവിധ ധനകാര്യസ്ഥാപനങ്ങളില്‍ നിന്നും വായ്പയെടുത്താണ് പാര്‍ക്ക് തുടങ്ങിയത്. നിരവിധിയാളുകളെ കണ്ടല്‍ സംരക്ഷണത്തിനായി നിയോഗിച്ചിട്ടുണ്ട്. പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയുടെ സമ്മര്‍ദ്ദത്തെതുടര്‍ന്നാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പാര്‍ക്കിന്റെ പ്രവര്‍ത്തനം തടഞ്ഞതെന്നും ഹരജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. വിശദമായ വാദത്തിനായി ജസ്റ്റിസ് ചെലമേശ്വറും പി എന്‍ രവീന്ദ്രനും അടങ്ങുന്ന ഡിവിഷന്‍ ബഞ്ച് ഹരജി പരിഗണിക്കുന്നത് ചൊവ്വാഴ്ച്ചത്തേക്ക് മാറ്റി.