ന്യൂദല്‍ഹി: പാപ്പിനിശ്ശേരി കണ്ടല്‍പാര്‍ക്ക് അടച്ചുപൂട്ടാന്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം വീണ്ടും ഉത്തരവിട്ടു. പാര്‍ക്കിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാനും ഉത്തരവുണ്ട്.

മന്ത്രാലയം അടച്ചുപൂട്ടാനുള്ള പരിസ്ഥിതി മന്ത്രാലയം ഉത്തരവിനെതിരെ സൊസൈറ്റി സമര്‍പ്പിച്ച മറുപടി തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വീണ്ടും ഉത്തരവിട്ടത്. പാര്‍ക്ക് തീരദേശ നിയമങ്ങള്‍ ലംഘിച്ചിട്ടുണ്ടെന്നും ഉത്തരവില്‍ പറയുന്നു.