കാഞ്ചിപുരം: തമിഴ്‌നാട്ടില്‍ ഓട വൃത്തിയാക്കാന്‍ ഇറങ്ങിയ രണ്ട് തൊഴിലാളികള്‍ ശ്വാസംമുട്ടി മരിച്ചു. കാഞ്ചിപുരത്താണ് അപകടമുണ്ടായത്. പെരുമാള്‍ (45), സുന്ദരരാജന്‍ (32) എന്നിവരാണ് മരിച്ചത്. അഗ്നിശമന സേനാംഗങ്ങള്‍ എത്തിയാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.

തൊഴിലാളികള്‍ക്ക് ആവശ്യമായ സുരക്ഷാ നടപടികള്‍ ചെയ്തിരുന്നില്ലെന്നാണ് പരാതി. സംഭവവുമായി ബന്ധപ്പെട്ട് ഒരു നഗരസഭാ ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്തു.