കോട്ടയം: കണമല അപകടത്തെക്കുറിച്ച് കോട്ടയം ജില്ലാ കലക്ടര്‍ക്ക് മുഖ്യമന്ത്രിക്ക് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കി. വാഹനത്തിന്റെ ബ്രേക്ക് തകരാറാണ് അപകടത്തിന് ഇടയാക്കിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നതായാണ് സൂചന. നിയന്ത്രണം വിട്ട ലോറി മണല്‍ തിട്ടയില്‍ ഇടിച്ചുമറിയുകയായിരുന്നു. ലോറിയുടെ രണ്ടാം ഡ്രൈവറായ ഭൂപതിറാമാണ് സംഭവസമയത്ത് ലോറി ഓടിച്ചിരുന്നത്. ഇയാള്‍ പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

നാ്ട്ടുകാരുടെയും അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലുള്ളവരുടെയും മൊഴികളുടെ അടിസ്ഥാനത്തിലാണ് കലക്ടര്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. വശദമായ റിപ്പോര്‍ട്ട് പിന്നീട് സമര്‍പ്പിക്കും.