എഡിറ്റര്‍
എഡിറ്റര്‍
മുഖ്യമന്ത്രിയുടേത് ഗ്രാമീണ ഭാഷ; പുറത്ത് പോകാന്‍ പല രീതിയിലും പറയാം; വിശദീകരിക്കേണ്ടത് പിണറായി: കാനം രാജേന്ദ്രന്‍
എഡിറ്റര്‍
Monday 31st July 2017 12:31pm

തിരുവനന്തപുരം: തലസ്ഥാനത്ത് അരങ്ങേറുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ബി.ജെ.പി ആര്‍.എസ്.എസ് നേതാക്കളുമായി സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ചര്‍ച്ച റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരോട് ആക്രോശിച്ച പിണറായി വിജയന്റെ നടപടിയെ പിന്തുണച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.

മുഖ്യമന്ത്രിയുടേത് ഗ്രാമീണ ഭാഷയായിരിക്കാമെന്നും പുറത്ത് പോകാന്‍ പല രീതിയിലും പറയാമെന്നുമായിരുന്നു കാനത്തിന്റെ മറുപടി. അക്കാര്യത്തില്‍ വിശദീകരിക്കേണ്ടത് മുഖ്യമന്ത്രി തന്നെയാണെന്നും കാനം പറഞ്ഞു.

ഇതൊന്നും വിലിയ വിഷയമാക്കേണ്ടതില്ല. അദ്ദേഹം പത്രക്കാരെ അധിക്ഷേപിച്ചിട്ടൊന്നുമില്ലെന്നും കാനം പറഞ്ഞു. അതേസമയം സംഘര്‍ഷവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ വിളിച്ചുവരുത്തിയ ഗവര്‍ണറുടെ നടപടിയേയും കാനം വിമര്‍ശിച്ചു.


Dont Miss ‘ഭാര്യയോടു പറയാന്‍ പറ്റാത്തത് മാധ്യമപ്രവര്‍ത്തകരോടു തീര്‍ത്തതാ’ : മാധ്യമപ്രവര്‍കരെ ആട്ടിയിറക്കിയ മുഖ്യമന്ത്രിയുടെ നടപടിയെ പരിഹസിച്ച് അഡ്വ. ജയശങ്കര്‍


ഗവര്‍ണര്‍ മുഖ്യമന്ത്രിയെ വിളിച്ചുവരുത്തിയത് ഭരണഘടനാ വിരുദ്ധമാണ്. സര്‍ക്കാരിനോട് ആജ്ഞാപിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നും കാനം പറഞ്ഞു.

അതേസമയം മാധ്യമപ്രവര്‍ത്തകരെ ഇറക്കിവിട്ട സംഭവത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കു മുമ്പില്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറികോടിയേരി ബാലകൃഷ്ണനും കാര്യമായ പ്രതികരണം നടത്തിയില്ല.

ഇത്തരം പ്രശ്നങ്ങള്‍ മാധ്യമങ്ങളുടെ സാന്നിധ്യത്തില്‍ ചര്‍ച്ച ചെയ്താല്‍ പരിഹാരമുണ്ടാക്കാവില്ല എന്നും അതുകൊണ്ടാവാം മുഖ്യമന്ത്രി നിങ്ങളോട് പുറത്തുപോകാന്‍ പറഞ്ഞത് എന്നുമായിരുന്നു കോടിയേരിയുടെ ആദ്യ പ്രതികരണം.

മാധ്യമപ്രവര്‍ത്തകരോട് കടക്കൂ പുറത്തേക്ക് എന്ന് മുഖ്യമന്ത്രി പറഞ്ഞതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അങ്ങനെ പറഞ്ഞതായി ശ്രദ്ധയില്‍പെട്ടിട്ടില്ല എന്നായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ മറുപടി. എന്നാല്‍ വീണ്ടും മാധ്യമപ്രവര്‍ത്തകര്‍ ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ ‘അത് നിങ്ങള്‍ ആ തരത്തില്‍ എടുക്കേണ്ട’ എന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.

Advertisement