തിരുവനന്തപുരം: പാതയോരത്തെ മദ്യശാലകള്‍ മാറ്റുന്നതുമായി ബന്ധപ്പെട്ട് എല്‍.ഡി.എഫ് യാതൊരു വിധത്തിലുള്ള ചര്‍ച്ചകളും നടത്തിയിട്ടില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.

Subscribe Us:

ഈ വിഷയത്തിലെ മന്ത്രിമാരുടെ അഭിപ്രായ പ്രകടനങ്ങള്‍ തികച്ചും സ്വകാര്യമാണെന്നും കാനം പറഞ്ഞു. അവര്‍ പറയുന്നത് അവരുടെ സ്വന്തം അഭിപ്രായമാണ് പാര്‍ട്ടിയുടെ അഭിപ്രായമല്ല.

മദ്യശാലകള്‍ പൂട്ടാനുള്ള സുപ്രീം കോടതി ഉത്തരവും തുടര്‍ നടപടികളും സംബന്ധിച്ച് എല്‍ഡിഎഫ് ചര്‍ച്ച ചെയ്യുമെന്നും തീരുമാനമെടുക്കുമെന്നും കാനം പറഞ്ഞു.

കളളുഷാപ്പുകള്‍ വഴി വിദേശമദ്യം കൊടുക്കുമെന്നായിരുന്നു കഴിഞ്ഞ ദിവസം എക്‌സൈസ് വകുപ്പിന്റെ ചുമതലയുള്ള ജി. സുധാകരന്‍ പറഞ്ഞത്. എന്നാല്‍ കളളുഷാപ്പുകളില്‍ വിദേശമദ്യം കൊടുക്കില്ലെന്നും ഇക്കാര്യം സര്‍ക്കാര്‍ ആലോചിച്ചിട്ടില്ലെന്നും സി.പി.ഐ.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇതിന് പിന്നാലെ പറഞ്ഞു. ഇതിന് പകരം സ്റ്റാര്‍ ഹോട്ടല്‍ വഴി കളള് വിതരണം ചെയ്യുന്നത് സര്‍ക്കാര്‍ ആലോചിക്കുമെന്നായിരുന്നു കോടിയേരി പറഞ്ഞത്.

അതേസമയം പാതയോരത്തെ മദ്യശാലകള്‍ മാറ്റിസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കേരളം വീണ്ടും സുപ്രീംകോടതിയെ സമീപിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.