എഡിറ്റര്‍
എഡിറ്റര്‍
ഞങ്ങളുടെ നിയന്ത്രണത്തിലാണോ കാര്യങ്ങള്‍ നടക്കുന്നത്: ലോ അക്കാദമി ഭൂമി സംബന്ധിച്ച ചോദ്യത്തിന് കാനത്തിന്റെ മറുപടി
എഡിറ്റര്‍
Wednesday 8th February 2017 12:50pm

kanam

തിരുവനന്തപുരം: ലോ അക്കാദമിയില്‍ നടക്കുന്ന സമരം അവസാനിക്കാനുള്ള എല്ലാ സാഹചര്യവും ഉണ്ടെന്നും രാജി എന്ന വാക്കില്‍ മാത്രം ആരും പിടിച്ചുതൂങ്ങേണ്ടതില്ലെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.

സര്‍ക്കാര്‍ 11 മണിക്ക് എല്ലാ വിദ്യാര്‍ത്ഥി സംഘനടകളുമായും ചര്‍ച്ച നടത്തും. ചര്‍ച്ച പോസിറ്റീിവാക്കാനുള്ള സാഹചര്യം ഉണ്ടെന്നും കാനം പറഞ്ഞു.

ലോ അക്കാദമിയിലെ ഭൂമി വിവാദത്തെ കുറിച്ചുള്ള ചോദ്യത്തിന് തങ്ങളുടെ നിയന്ത്രണത്തിലാണോ കാര്യങ്ങള്‍ നടക്കുന്നത് എന്നായിരുന്നു കാനത്തിന്റെ മറുപടി. അക്കാര്യത്തെ കുറിച്ചൊന്നും അദ്ദേഹം പ്രതികരിക്കുകയും ചെയ്തില്ല.

അതേരസമയം ലോ അക്കാദമിയിലെ സമരം ശുഭകരമായി പര്യവസാനിക്കുമെന്ന് കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ പ്രതികരിച്ചു. വിദ്യാര്‍ത്ഥികള്‍ വലിയൊരു ലക്ഷ്യത്തോടെയാണ് സമരം ആരംഭിച്ചത്.

പീഡനം, ചൂഷണം ഇതിനെതിരെയെല്ലാം സമരം നടത്തിയ വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ തന്നെ ജയിച്ചുകഴിഞ്ഞു. സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധരാണ്. ഇനി തീരുമാനിക്കേണ്ടത് വിദ്യാര്‍ത്ഥികളാണെന്നും സുനില്‍കുമാര്‍ പറഞ്ഞു.

അതേസമയം പ്രിന്‍സിപ്പല്‍ നിയമനത്തില്‍ മാനദണ്ഡങ്ങള്‍ പാലിച്ചാല്‍ സമരം പിന്‍വലിക്കാമെന്ന നിലപാടിലാണ് വിദ്യാര്‍ത്ഥികള്‍ എന്നാണ് അറിയുന്നത്.

Advertisement