തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് അറസ്റ്റിലായ സംഭവത്തില്‍ താരസംഘടനയായ അമ്മ പിരിച്ചുവിടണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.

അമ്മയും ഫെഫ്കയുമാണ് സിനിമാ മേഖലയില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ദിലീപ് സിനിമാ ലോകത്തിനും കേരളത്തിനും വലിയ അപമാനമാണ് വരുത്തിവെച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. ദിലീപിനെപ്പോലൊരു നടന്‍ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത ഒരു കാര്യമാണ് ചെയ്തിരിക്കുന്നതെന്നും കേരള സമൂഹത്തോട് ചെയ്ത് ഏറ്റവും വലിയ തെറ്റാണ് ഇതെന്നും ചെന്നിത്തല പറഞ്ഞു.


Dont Miss ജയിലിലേക്ക് അയക്കരുത്; എന്നെ കുടുക്കിയതാണ്; പൊട്ടിക്കരഞ്ഞ് ദിലീപ് ; പ്രത്യേക സെല്‍ വേണമെന്ന ആവശ്യം തള്ളി


സിനിമാ സംഘടനയായ അമ്മയ്ക്ക് ഇനി തുടരാന്‍ അര്‍ഹതയില്ലെന്നും അമ്മ പിരിച്ചുവിടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ഇടതുപക്ഷ ജനപ്രതിനിധികളായ ഇന്നസെന്റിനും മുകേഷിനും ഗണേഷിനും തത്്സ്ഥാനത്ത് തുടരാനുള്ള അര്‍ഹതിയല്ലെന്നും അദ്ദേഹം പറഞ്ഞു.

14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്യപ്പെട്ട ദിലീപിനെ ഇന്ന് 7.30 ഓടെയാണ് ആലുവ സബ്ജയിലിലെത്തിച്ചത്. ജയിലിലെത്തി വളരെ പെട്ടെന്നുതന്നെ ജയില്‍ നടപടികള്‍ പൂര്‍ത്തിയാക്കി ദിലീപിനെ ജയിലിനുള്ളില്‍ പ്രവേശിപ്പിച്ചു. ദിലീപിനെ എത്തിക്കുന്നതിനു ജയിലില്‍ പ്രവേശിപ്പിക്കുന്നതിനുള്ള മുന്‍പുതന്നെ നടപടിക്രമങ്ങള്‍ക്ക് അധികൃതര്‍ തയ്യാറെടുത്തിരുന്നു.

ദിലീപിന് ജയിലില്‍ പ്രത്യേക സെല്‍ നല്‍കണമെന്ന് അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും നിര്‍ദ്ദേശങ്ങള്‍ ലഭിച്ചിരുന്നില്ലെന്ന് പോലീസ് വ്യക്തമാക്കി. ജയില്‍ അധികൃതരാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടെതന്നും പോലീസ് പറഞ്ഞു. 120 ബി വകുപ്പാണ് ദിലീപിനെതിരെ ചുമത്തിയിരുന്നത്. 19 തെളിവുകള്‍ ദിലീപിനെതിരായി പോലീസ് ഹാജരാക്കി.